ഐ ക്യൂബ് എസ്‌ടി, ഐ ക്യൂബ് എസ്, ഐ ക്യൂബ് എന്നീ മൂന്ന് പുതിയ വേരിയന്റുകളുമായി ടിവിഎസ് എത്തുന്നു. ഇതിൽ ടോപ് വേരിയന്റ്, ഐ ക്യൂബ് എസ്‌ടിയിൽ അലെക്സ സ്കിൽ സെറ്റ് ഉൾപ്പെടെ ആകർഷകമായ കണക്റ്റഡ് ഫീച്ചറുകളുള്ള 7 ഇഞ്ച് ടിഎഫ്‌ടി ടച്ച് സ്ക്രീൻ യൂസർ ഇന്റർഫേസ്, ഫാസ്റ്റ് ചാർജിങ് കഴിവുള്ള 1.5 കെഡബ്ല്യു ഓഫ് ബോർഡ് പ്ലഗ് ആൻഡ് പ്ലേ ചാർജർ എന്നിവയാണ് പ്രധാനപ്പെട്ട ഫീച്ചറുകൾ.
ടിവിഎസ് മോട്ടോഴ്‌സ് ഡിസൈൻ ചെയ്ത 5.1 kWh ബാറ്ററി പാക്ക് ആണ് എസ്‌ടിയുടെ പവർ സോഴ്സ് ഒറ്റ ചാർജിൽ 140 കിലോമീറ്റർ ബെസ്റ്റ് ഇൻ ക്ലാസ് റേഞ്ചാണ് ഐ ക്യൂബ് എസ്‌ടിക്ക് കിട്ടുന്നത്! ഐ ക്യൂബ് എസിനും ഐ ക്യൂബിനും ഉള്ള 3.4 kWh ബാറ്ററി പാക്ക് 100 കിലോമീറ്ററാണ് ഓൺ റോഡ് റേഞ്ച് തരുന്നത്. മൂന്നു മണിക്കൂർകൊണ്ട് ചാർജാകുന്ന 950W ചാർജറും 4.5 മണിക്കൂർകൊണ്ട് ചാർജാകുന്ന 650W ചാർജറും ഓപ്ഷണലായി എസ്‌ടിക്കും എസിനും ലഭിക്കുന്നതാണ്. ആകെ 11 നിറങ്ങളാണ് മൂന്ന് വേരിയന്റുകൾക്കും ഉള്ളത്. ഐ ക്യൂബ് എസ്‌ടിക്ക് 1,08,690 രൂപയും ഐ ക്യൂബ് എസിന് 98,564 രൂപയുമാണ് എഫ്‌എഎംഇ, സ്റ്റേറ്റ് സ്ബ്സിഡി ഉൾപ്പെടെ ഡൽഹിയിലെ ഓൺ റോഡ് വില.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..