കൊച്ചി
പ്രമുഖ വാഹന നിർമാതാക്കളായ ടിവിഎസ് മോട്ടോർ കമ്പനി ആർടി സ്ലിപ്പർ ക്ലച്ചോടുകൂടിയ അപ്പാച്ചെ ആർആർ 310 മോട്ടോർ സൈക്കിൾ അവതരിപ്പിച്ചു. ഗിയർ മാറ്റുമ്പോൾ വേഗത കുറയാതിരിക്കാനും ഉയർന്ന വേഗതയിലും വാഹനത്തിന്റെ സ്ഥിരത നിലനിർത്താനുമാണ് സൂപ്പർ ബൈക്കുകളിൽ സ്ലിപ്പർ ക്ലച്ചുകൾ ഉപയോഗിക്കുന്നത്. നിലവിലുള്ള ക്ലച്ചിനൊപ്പം ഉപയോഗിക്കുന്ന സംവിധാനമാണിത്. ടിവിഎസ് അപ്പാച്ചെ ആർആർ 310ൽ റേസ് ട്യൂഡ് സ്ലിപ്പർ ക്ലച്ച് അവതരിപ്പിക്കുന്നതിന്റെ ആവേശത്തിലാണെന്നും സ്റ്റൈലുകളിൽ വരുത്തിയിട്ടുള്ള അപ്‌ഗ്രേഡിങ് ഉപയോക്താക്കൾക്ക് വ്യത്യസ്തമായ അനുഭവം പകരുമെന്നും ടിവിഎസ് മോട്ടോർ കമ്പനി ഡയറക്ടറും സിഇഒയുമായ കെ എൻ രാധാകൃഷ്ണൻ പറഞ്ഞു. ഫാന്റം ബ്ലാക്ക് നിറത്തിൽ ലഭ്യമാകുന്ന ഇതിന്റെ കേരളത്തിലെ എക്സ് ഷോറൂം വില 2.10 ലക്ഷം രൂപ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..