18 April Thursday

ടൊയോട്ട ഹൈലക്സ്

വെബ് ഡെസ്‌ക്‌Updated: Wednesday Jan 26, 2022


വാഹനപ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന, ശക്തിയും പരിഷ്കാരവും പ്രകടനവും ഒത്തുചേർന്ന ജീവിതശൈലി വാഹനമാണ് ടൊയോട്ട ഹൈലക്സ്!  ഇപ്പോഴിതാ ടൊയോട്ട കിർലോസ്കർ മോട്ടോർ ഇന്ത്യയിൽ ഇറക്കാൻ പോകുന്ന ഹൈലക്സിന്റെ സ്പെസിഫിക്കേഷൻസ് വെളിപ്പെടുത്തിയിരിക്കുന്നു.  2.8 ലിറ്റർ 4 സിലിണ്ടർ ടർബോ ഡീസൽ എൻജിനാണ് ഹൈലക്സിന് ഊർജംപകരുന്നത്. ഈ എൻജിൻ 6 സ്പീഡ് മാന്വൽ ഗീയർ ബോക്സിനോടും 6 സ്പീഡ് ഓട്ടോമാറ്റിക് ഗീയർ ബോക്സിനോടും ബന്ധിപ്പിച്ചിരിക്കുന്നു. 204 ബി‌എച്ച്‌പിയും 500 ന്യൂട്ടൻ മീറ്റർ ടോർക്കും പുറപ്പെടുവിക്കുന്ന, സെഗ്മെന്റിലെ ഏറ്റവും ശക്തിയുള്ള എൻജിനാണ് ഓട്ടോമാറ്റിക് ഗീയർ ബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നത്. മാന്വൽ എൻജിൻ 204 ബി‌എച്ച്‌പിയും 420 ന്യൂട്ടൻ മീറ്റർ ടോർക്കും ഉൽപ്പാദിപ്പിക്കുന്നു. രണ്ട്‌ വേരിയന്റുകളും 4 വീൽ ഡ്രൈവായിരിക്കും.

പരിഷ്കൃത നോട്ടവും ദൃഢമായ ബോഡിയുമാണ് ഈ വാഹനത്തിനെ ലോകപ്രസിദ്ധമാക്കിയത്. കട്ടിയുള്ള ക്രോം ബോർഡർ കൊടുത്തിരിക്കുന്ന പിയാനോ ബ്ലാക് ഗ്രിൽ എൽ‌ഇ‌ഡി ഹെഡ് ലാമ്പ്, ആകർഷകമായ സ്കിട് പ്ലേറ്റ്, ക്രോം ഫീനിഷ് ചെയ്ത 18 ഇഞ്ച് അലോയ് വീൽ, കൊമ്പി ടെയ്ൽ ലാമ്പ് മുതലായവ ഒരു സാധാരണ പിക്ക് അപ് ട്രക്കിൽനിന്ന്‌ ഹൈലക്സിനെ വ്യത്യസ്തവും ആകർഷകവുമാക്കുന്നു. സുരക്ഷയ്ക്കായി 7 എയർ ബാഗുകൾ, വെഹിക്കിൾ സ്റ്റബിലിറ്റി കൺട്രോൾ, ട്രക്ഷൻ കൺട്രോൾ എന്നിവയും ഓഫ്റോഡിങ്ങിനായി ഇലക്ട്രോണിക് ഡിഫെറെൻഷ്യൽ ലോക്, ഓട്ടോമാറ്റിക് ലിമിറ്റഡ് സ്ലിപ് ഡിഫെറെൻഷ്യൽ, ഹിൽ അസീസ്റ്റ് കൺട്രോൾ, ഡൗൺ ഹിൽ അസീസ്റ്റ് മുതലായ ഫീച്ചറുകളും ഉണ്ടായിരിക്കും. ഈ സെഗ്മെന്റിൽ ആദ്യമായി പവർ, എക്കോ എന്നീ ഡ്രൈവ് മോഡുകളും മുന്നിൽ പാർക്കിങ് സെൻസറും ടയർ ആംഗിൾ മോണിറ്ററും ഹൈലക്സിന്റെ പ്രത്യേകതയായിരിക്കും. 30 ലക്ഷംമുതൽ 35 ലക്ഷംവരെ വില പ്രതീക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top