08 May Wednesday

ടാറ്റ സഫാരി ഡാർക് എഡിഷൻ ലോഞ്ച് ചെയ്തു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 19, 2022


ടാറ്റ മോട്ടോഴ്‌സിന്റെ പ്രധാന യാത്രാവാഹനം ആയ സഫാരിയുടെ ഡാർക് എഡിഷൻ ലോഞ്ച് ചെയ്തു. ഒബ്റോൻ ബ്ലാക് ബോഡി കളറിൽ ഇറങ്ങുന്ന സഫാരിക്ക് 18 ഇഞ്ച് അലോയ് വീലും പിന്നിലും വശങ്ങളിലും ഡാർക് മാസ്കോട് ഉണ്ടായിരിക്കും. ഇന്റീരിയർ ഡിസൈൻ ഡാർക് വിഷയത്തെ ആസ്പദമാക്കി പ്രീമിയം ഡാർക് സ്റ്റോൺ കളറിൽ ആയിരിക്കും. ബ്ലാക് സ്റ്റോൺ മാട്രിക്സ് ഡാഷ് ബോർഡും സീറ്റിന് നാപ്പ ഗ്രനൈറ്റ് ബ്ലാക്  അഫോൾസ്റ്ററിയിൽ ടാറ്റയുടെ സ്ഥിരം ഡിസൈൻ എലമെന്റ്‌ ആയി മാറിയിരിക്കുന്ന ട്രൈ ആരോ ഷെപ്പിൽ പേർഫോറേഷൻസും നീല നൂലിൽ തുന്നലും ആയിരിക്കും.

എക്സ്‌ടി പ്ലസ്, എക്സ്‌ടി‌എ പ്ലസ്, എക്സ്‌സെഡ്, എക്സ്‌സെഡ്‌ എ പ്ലസ് എന്നീ വേരിയന്റുകളിൽ ലഭ്യമാകുന്ന സഫാരി ഡാർക് എഡിഷനിൽ പ്രത്യേക ഫീച്ചറുകളായ എയർ പ്യൂരിഫയർ, രണ്ടു വരികളിലും വെന്റിലേറ്റഡ് സീറ്റുകൾ, വൈ ഫൈയിലൂടെ ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ്‌ ഓട്ടോ എന്നിവയും ഉണ്ടായിരിക്കും. എക്സ് ഷോറൂം വില തുടങ്ങുന്നത് 14.99 ലക്ഷം രൂപയിലാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top