26 April Friday

അവിന്യാ ; ടാറ്റ മോട്ടോർസിന്റെ കോൺസെപ്റ്റ്‌ കാർ

സുരേഷ് നാരായണൻUpdated: Wednesday May 4, 2022

 
അവിന്യാ എന്ന കോൺസെപ്റ്റിലൂടെ അടുത്ത തലമുറ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റിയിലേക്ക് വൻ കാൽവയ്പ് നടത്തുകയാണ് ടാറ്റ മോട്ടോർസ്! സംസ്കൃതത്തിൽനിന്ന്‌ ഉരുത്തിരിഞ്ഞ പദമായ അവിന്യാ എന്നാൽ പുതുമ എന്നാണ് അർഥം. ഈ കോൺസെപ്റ്റ് ടാറ്റയുടെ പൂർണമായും ഇലക്ട്രിക് വാഹനങ്ങൾക്കായി വികസിപ്പിച്ച ജെൻ 3 ആർകിടെക്ചർ ആസ്പദമാക്കിയുള്ളതാണ്. പാരമ്പര്യ ഡിസൈനുകൾ വാഹനങ്ങളിൽ ഉണ്ടാക്കുന്ന വിഭജനങ്ങൾക്കതീതമായി സ്ഥലസൗകര്യം, കോംഫർട്ട്‌ എന്നിവയ്ക്കാണ്‌ മുൻതൂക്കം കൊടുക്കുന്നത്.


 

ശാന്തവും ആരോഗ്യകരവുമായ യാത്ര ഉറപ്പുവരുത്താൻ ഏറ്റവും പുതിയ ടെക്നോളജി, കൃത്രിമബുദ്ധി എന്നിവയാണ് അവിന്യയുടെ പിന്നണിയിൽ പ്രവർത്തിക്കുന്നത്. വാഹനനിർമാണരംഗം മാറ്റിയെഴുതാൻ തയ്യാറായിരിക്കുകയാണ് ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി (ടി‌പി‌ഇ‌എം). ശാന്തവും ലളിതവും എന്നാൽ ഉന്നതവുമായ അനുഭവം എല്ലാത്തരം ഉപയോക്താക്കൾക്കും ഈ കോൺസെപ്റ്റിലൂടെ പ്രാപ്യമാക്കുകയാണ് ടാറ്റ മോട്ടോർസ്!

2025ൽ നിരത്തിലിറക്കാൻ ഉദ്ദേശിക്കുന്ന അവിന്യാ ഇലക്ട്രിക് കാർ, പൂർണചാർജിൽ 500 കിലോമീറ്റർ ദൂരമാണ് വാഗ്ദാനം ചെയ്യുന്നത്! അവിന്യാ കോൺസെപ്റ്റ് ടാറ്റ മോട്ടോർസിന്റെ ഭാവി പ്രതിഫലനമാണെന്നും ഇന്ത്യയിൽമാത്രമല്ല ആഗോളതലത്തിൽ പ്രഭാവം ഉണ്ടാക്കാനുള്ള ആത്മധൈര്യം പകരുന്നതുമാണെന്ന് ടാറ്റ സൺസ് ആൻഡ് ടാറ്റ മോട്ടോർസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top