23 April Tuesday

ടാറ്റാ ഹിറ്റാച്ചിയുടെ ഷിൻറായ് വിപണിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 25, 2018

കൊച്ചി > ടാറ്റാ മോട്ടോഴ്സിന്റേയും ജപ്പാനിലെ ഹിറ്റച്ചി കൺസ്ട്രക്ഷൻ മെഷിനറി കമ്പനിയുടേയും സംയുക്ത  സംരംഭമായ ടാറ്റാ ഹിറ്റാച്ചിയുടെ പുതിയ ബാക്ഹോ ലോഡറായ ഷിൻറായ് വിപണിയിലെത്തി. തികഞ്ഞ ശേഷിയും കരുത്തും ആണ് ഷിൻറായിയുടെ പ്രത്യേകത. കുറഞ്ഞ ആർപിഎമ്മിൽ ഉയർന്ന ടോർക് ലഭ്യമാക്കുന്ന എൻജിനാണുള്ളത്.

ജോലികൾ നിയന്ത്രിക്കാൻ എയർകണ്ടീഷൻഡ് ക്യാബിൻ, സമ്പൂർണ മെക്കാനിക്കൽ ഡ്രൈവ് ട്രെയിൻ, ഇൻ‐ലൈൻ‐ഫ്യുവൽ  ഇൻജക്ഷൻ പമ്പ്, പ്രത്യേക വാറന്റി, സപ്പോർട്ട് പാക്കേജ്, കുറഞ്ഞ പ്രവർത്തനച്ചെലവ് എന്നിവയാണ് പ്രത്യേകതകളെന്ന് ടാറ്റാ ഹിറ്റാച്ചി മാനേജിങ‌് ഡയറക്ടർ സന്ദീപ് സിങ‌് പറഞ്ഞു. കേരളത്തിൽ പ്രതിവർഷം 700 ബാക്ഹോ ലോഡറാണ് വിൽക്കുന്നതെന്നും പ്രളയാനന്തര നിർമാണ പ്രവർത്തനങ്ങൾക്ക് ഇവയുടെ ആവശ്യം ഏറെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഞ്ചുലക്ഷം രൂപയാണ് വില. പിഎസ്എൻ മോട്ടോഴ്സ് ആണ് കേരളത്തിലെ ഡീലർ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top