26 April Friday

ആനന്ദം, ആഡംബരം പുതിയ ടാറ്റാ ഹെക്‌സ

പി ജി എസ്Updated: Sunday Oct 16, 2016

വെറുതെ എങ്ങനെയെങ്കിലും ഡ്രൈവ് ചെയ്യുന്നതിന് ഇന്ന് ആരും തയാറല്ല. കൂടുതല്‍ ആനന്ദം, സൌകര്യം, സുരക്ഷ ഇതാണ് ഇപ്പോള്‍ മേല്‍കൈ നേടുന്നത്. ഇത് ഡ്രൈവര്‍മാരെക്കാള്‍ നന്നായി അറിയുന്നതിനാലാണ് സൌകര്യപ്രദവും ആനന്ദകരവുമായ ഡ്രൈവിങ് അനുഭവവുമായി ടാറ്റാ മോട്ടോഴ്സിന്റെ പുതിയ ടാറ്റാ ഹെക്സ അവതരിക്കുന്നത്.

പിഴവുകളില്ലാത്ത പ്രകടനം കാഴ്ചവയ്ക്കുന്ന എന്‍ജിനുകളും പുതിയ തലമുറ ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ഇഎസ്പി), ഇന്‍സ്ട്രുമെന്റ് ക്ളസ്റ്റര്‍ ഡിസ്പ്ളേ, ആംബിയന്റ് ലൈറ്റിങ്, സെന്റര്‍ കണ്‍സോളിലെ റോട്ടറി നോബ് വഴി ആക്ടിവേറ്റ് ചെയ്യാനുള്ള സൌകര്യം എന്നിവയെല്ലാം കൂടിച്ചേര്‍ന്നതാണ് ഹെക്സയുടെ സൂപ്പര്‍ ഡ്രൈവ് മോഡ്. പലവിധത്തിലുള്ള റോഡുകള്‍ക്കും സാഹചര്യങ്ങള്‍ക്കും അനുസരിച്ച് ഓട്ടോ, കംഫര്‍ട്ട്, ഡൈനാമിക്, റഫ് റോഡ് എന്നിങ്ങനെ നാല് വ്യത്യസ്തമായ ഡ്രൈവിങ് മോഡുകള്‍ ഉപയോഗിക്കാന്‍ ഡ്രൈവര്‍ക്ക് കഴിയുമെന്നതാണ് പ്രത്യേകത. 

ആധുനിക രീതിയിലുള്ള രൂപകല്‍പ്പന, ആഡംബരപൂര്‍ണമായ ഇന്റീരിയര്‍, മികച്ച ഫീച്ചറുകള്‍ എന്നിങ്ങനെ സജീവമായ ജീവിത ശൈലിയുള്ളവര്‍ക്ക് ചേര്‍ന്നതാണ് പുതിയ ടാറ്റാ ഹെക്സ.  ഓട്ടോമാറ്റിക് കാറുകളില്‍ റേയ്സ്കാര്‍മാപ്പിങ് സൌകര്യമുണ്ട്. ഇതു പെര്‍ഫോമന്‍സ് കാറുകളുടെ പോലെ മികച്ച ഡ്രൈവിങ് അനുഭവം നല്‍കും
നാല് വ്യത്യസ്തമായ രീതിയിലുള്ള ഭൂപ്രദേശങ്ങള്‍ക്ക് അനുസരിച്ച് ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ  വാഹനങ്ങള്‍ നിരീക്ഷിക്കാകുന്നതാണ് സൂപ്പര്‍ ഡ്രൈവ് മോഡുകളുടെ പ്രത്യേകത. ഡ്രൈവര്‍ക്ക് ഉടനടി പ്രതികരണങ്ങളും നിര്‍ദേശങ്ങളും നല്‍കിക്കൊണ്ടിരിക്കും. വളരെ തിരക്കുള്ള റോഡുകളിലും മികച്ച ട്രാക്ഷനോടെയും മികവോടെയും വാഹനം കൈകാര്യം ചെയ്യുന്നതിനും ആയാസരഹിതമായി ഡ്രൈവ് ചെയ്യുന്നതിനും ഇതുവഴി സാധിക്കും.അടുത്തവാര്‍ഷം ആദ്യം അവതരിക്കാനൊരുങ്ങുന്ന ഹെക്സയുടെ വില പുറത്തു വിട്ടിട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top