27 April Saturday

ടാറ്റ എയ്‌സിന്റെ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 25, 2023


കൊച്ചി
ടാറ്റ മോട്ടോഴ്സ് വാണിജ്യവാഹനമായ എയ്‌സിന്റെ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കി. പ്രാദേശിക ചരക്കുനീക്കത്തിന് കൂടുതൽ ലാഭകരമായ മാർ​ഗം എന്നനിലയ്ക്കാണ് കമ്പനി എയ്സ് ഇവി നിരത്തിലിറക്കിയിരിക്കുന്നത്. ടാറ്റയുടെ പുതിയ ഇവിഒജെഇഎൻ പ്ലാറ്റ്ഫോമിലാണ് ഈ വാഹനം എത്തുന്നത്. ഒരുതവണ പൂർണമായും ചാർജ് ചെയ്താൽ 154 കിലോമീറ്റർ സഞ്ചരിക്കുമെന്നും ഇതിലെ മികച്ച ബ്രേക്കിങ്ങും പ്രത്യേക ബാറ്ററി ശീതീകരണ, അതിവേ​ഗ ചാർജിങ് സംവിധാനങ്ങളും ദൂരയാത്രകൾ അനായാസമാക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

208 ക്യുബിക് അടിവരെ ചരക്ക് വഹിക്കാൻ വാഹനത്തെ പ്രാപ്തമാക്കുന്ന, 130 എൻഎം ടോർക്കുള്ള 36 എച്ച്പി മോട്ടോറാണ് ഇതിന് കുതിപ്പേകുന്നത്. ചരിഞ്ഞ പ്രതലത്തിലൂടെയുള്ള യാത്രയിൽ പൂർണമായും ചരക്കുവഹിക്കുന്ന നിലയിൽ 22 ശതമാനം ഗ്രേഡ് എബിലിറ്റിയാണ് കമ്പനി വാ​ഗ്ദാനം ചെയ്യുന്നത്. അഞ്ചുവർഷത്തേക്ക് അറ്റകുറ്റപ്പണികളടക്കമുള്ള സമഗ്ര പാക്കേജോടുകൂടിയാണ് വാഹനം അവതരിപ്പിച്ചിരിക്കുന്നത്. എക്സ്ഷോറൂം വില 9.99 ലക്ഷം രൂപയിൽ തുടങ്ങുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top