02 June Friday

അണിഞ്ഞൊരുങ്ങി മൂന്നാം അങ്കത്തിന് സ്വിഫ്റ്റ് ; വില 4.99 ലക്ഷം

സി ജെ ഹരികുമാര്‍Updated: Saturday Feb 10, 2018

 

മാരുതി സ്വിഫ്റ്റിന്റെ ഏറ്റവും പുതിയ മോഡല്‍ മൂന്നാം തലമുറ സ്വിഫ്റ്റ് വിപണിയിലെത്തി. നിലവില്‍ വിപണിയിലുള്ള മോഡലിനേക്കാള്‍ വലിയ മാറ്റങ്ങളോടെയാണ് സ്വിഫ്റ്റ് എത്തുന്നത്. പുതിയ ഗ്രില്ല്, പുതിയ എല്‍ഇഡി ഹെഡ്‌ലൈറ്റ്, പിന്‍ഡോറുകള്‍ക്ക് ഡോര്‍ഹാന്റില്‍ വ്യത്യസ്തമായി സി പില്ലറില്‍ നല്‍കിയതും ആകര്‍ഷണമാണ്. സ്വിഫ്റ്റിന്റെ ആധുനിക മുഖഭാവം വെളിപ്പെടുത്തുന്നതില്‍ പുതിയ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്.  ഉയര്‍ന്ന വേരിയന്റുകളില്‍ മാത്രമാണ് എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകള്‍ക്ക് ഒപ്പമുള്ള പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ ലഭിക്കുക.  പുറം അഴകില്‍ സ്വിഫ്റ്റ് അന്താരാഷ്ട്രനിലവാരം തോന്നിപ്പിക്കുമ്പോള്‍   സ്വിഫ്റ്റിന്റെ ഉള്‍വശത്തും കാര്യമായ മാറ്റങ്ങളും കമ്പനി വരുത്തിയിട്ടുണ്ട്.

ഓള്‍ബ്ലാക് തീമിലാണ് പുതിയ സ്വിഫ്റ്റിന്റെ ഇന്റീരിയര്‍ ഒരുക്കിയിരിക്കുന്നത്.  ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ, മിറര്‍ ലിങ്ക് കണക്ടിവിറ്റി നേടിയ പുതിയ 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം അകത്തളത്തെ പ്രധാന ആകര്‍ഷണമാണ്. പതിവ് എസി വെന്റുകള്‍ക്ക് പകരം ഇത്തവണ സ്‌റ്റൈലിഷ് സര്‍ക്കുലര്‍ എസി വെന്റുകളാണ് ഒരുക്കിയിരിക്കുന്നത്.

പുതിയ സ്‌പോര്‍ട്ടി ത്രീ സ്‌പോക്ക് ഫ്‌ളാറ്റ്‌ബോട്ടം സ്റ്റീയറിംഗ് വാഹനം ഡ്രൈവ് ചെയ്യാന്‍ നമ്മളെ കൂടുതല്‍ സഹായിക്കും. പുതിയ സ്വിഫ്റ്റിന്റെ സീറ്റുകളും മാറ്റി പണിതത് കൂടുതല്‍ സുഖകരമാക്കിയിട്ടുണ്ട്.  ഉയര്‍ന്ന വേരിയന്റുകളില്‍ സ്റ്റാര്‍ട്ട്/സ്‌റ്റോപ് ബട്ടണ്‍, റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നീ ഫീച്ചറുകളും  ഒരുക്കിയിട്ടുണ്ട്. രണ്ട് തരത്തിലുള്ള എഞ്ചിനുകളാണ് വാഹനത്തിന് കരുത്തേകുന്നത്. 1.3 ലിറ്റര്‍ ഡീസലും 1.2 ലീറ്റര്‍ പെട്രോളും ഡീസലിന് 55.2 കെ ഡബ്‌ള്യു കരുത്തും 190 എന്‍എം ടോര്‍ക്കും പെട്രോളിന് 61 കെ ഡബ്‌ള്യു കരുത്തും 113  എന്‍എം ടോര്‍ക്കുമാണ് കരുത്തുള്ളത്.

ഈ രണ്ട് എഞ്ചിന് രണ്ട് തരത്തിലുള്ള ഗിയര്‍ബോക്‌സുകളാണ് വരുന്നത്. 5 - സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സും 5 സ്പീഡ് എഎംടി ഗിയര്‍ ബോക്‌സുമാണ്. സൈഡ് പ്രൊഫൈലില്‍ നോക്കുമ്പോള്‍ ആദ്യം ശ്രദ്ധയില്‍പ്പെടുക വീല്‍ ബേസ് തന്നെയാണ്. വീല്‍ ബേസിന്റെ വലിപ്പം കൂടിയിട്ടുണ്ട്. വശങ്ങളിലെ മുഖ്യമാറ്റം പിന്‍ ഡോര്‍ ഹാന്‍ഡിലാണ്. പണ്ടും ചില കാറുകളില്‍ കണ്ടിട്ടുള്ള,പില്ലര്‍  ഏരിയയിലേക്ക് കയറിയ ഹാന്‍ഡില്‍ ത്രീ ഡോറാണ് ഹാച്ച് ബാക്കില്‍ ഒരുക്കിയിരിക്കുന്നത്. 15 ഇഞ്ചിന്റെ രണ്ട് തരത്തിലുള്ള അലോയിവീലുകളാണ് സ്വിഫ്റ്റിന്റെ മറ്റൊരു ട്രേഡ് മാര്‍ക്ക്.

ക്യാബിന്‍ ഇടം കൂടി. പിന്‍ ലെഗ് റൂമില്‍ മാത്രം 7 സെ.മി വരെ വര്‍ധനവ് കാണാം. ഹെഡ്‌റൂമില്‍ രേഖപ്പെടുത്തിയിരിക്കുന്ന   വര്‍ധനവ് സ്വിഫ്റ്റിന്റെ അകത്തളത്തെ കൂടുതല്‍ വിശാലമാക്കുന്നു. അതോടൊപ്പം തന്നെ 265 ലിറ്ററാണ് 2018 മാരുതി സ്വിഫ്റ്റിന്റെ ബൂട്ട് സ്‌പെയ്‌സ്.

15 ഇഞ്ചിന്റെ രണ്ട് തരത്തിലുള്ള അലോയിവീലുകളാണ് സ്വിഫ്റ്റില്‍ വരുന്നത്. പുതിയ സ്വിഫ്റ്റിന്റെ സസ്‌പെന്‍ഷന്‍ ഡ്രൈവിങ് ആസ്വാദനത്തിലും യാത്രാ സുഖത്തിനും ഗുണകരമായിട്ടുണ്ട്. പുതിയ ബ്രേക്കും ശബ്ദക്രമീകരണത്തിലും മികവ് ഉണ്ടായിട്ടുണ്ട്.  ആറ് നിറങ്ങളില്‍ പുതിയ സ്വിഫ്റ്റ് ലഭ്യമാണ്. പെട്രോള്‍ വേരിയന്റിന് ഡല്‍ഹി എക്‌സ് ഷോറൂം വില പ്രകാരം 4.99 ലക്ഷം രൂപയും ഡീസലിന് 5.99 രൂപയുമാണ് പുതിയ സ്വിഫ്റ്റിന്റെ വില.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top