20 April Saturday

സ്‌കോഡ റാപ്പിഡിന് പകരം സ്ലാവിയ

വെബ് ഡെസ്‌ക്‌Updated: Friday Nov 26, 2021

കൊച്ചി>  സ്‌കോഡ റാപ്പിഡിന് പകരം സ്‌കോഡ സ്ലാവിയ എത്തുന്നു. ഫോക്‌സ് വാഗന്‍ ഗ്രൂപ്പിന്റെ ഇന്ത്യ 2.0 പ്രോജക്റ്റില്‍ സ്‌കോഡയുടെ രണ്ടാമത്തെ വാഹനം ആണ് സ്ലാവിയ. ആദ്യത്തേത് കുഷാക് ആയിരുന്നു. സ്ലാവിയയും കുഷാക്കും നിര്‍മ്മിച്ചിരിക്കുന്നത് എംക്യൂബി-എം-ഐഎന്‍ പ്ലാറ്റ്‌ഫോമിലാണ്. അതുകൊണ്ടു തന്നെ ഇരുകാറുകളുടെയും നീളവും വീതിയും ഏതാണ്ട് ഒരുപോലെയാണ്.
  
സ്‌കോഡയുടെ സ്ഥാപകരായ വക്ലാവ് ലൌറിന്‍, വക്ലാവ് ക്ലെമെന്റ് എന്നിവര്‍ 1895 ല്‍ പുറത്തിറക്കിയ സൈക്കിള്‍ ബ്രാന്‍ഡ് ആയിരുന്നു  സ്ലാവിയ. അവരോടുള്ള ആദരം പ്രകടിപ്പിക്കാനാണ് പുതിയ കാറിന് സ്ലാവിയ എന്ന് പേരിട്ടത്. റാപ്പിഡിന് പകരമാണെങ്കിലും സ്ലാവിയ റാപ്പിഡിനെക്കാള്‍ വലിയ കാറാണ്. 4541 എംഎം നീളവും 1752എംഎം വീതിയുമാണ് സ്ലാവിയയ്ക്കുള്ളത്.  ഹുണ്‍ഡായ് വെര്‍ണ, ഹോണ്ട സിറ്റി, മാരുതി സിയാസ് പിന്നെ ഫാമിലിയില്‍ നിന്നും ഫോക്‌സ് വാഗന്‍ വെന്റോ എന്നീ കാറുകളോടായിരിക്കും സ്ലാവിയ മല്‍സരിക്കുന്നത്.

സ്‌കോഡ കാറുകള്‍ക്കുള്ള ഫാമിലി സാദൃശ്യം സ്ലാവിയക്കും ഉണ്ടെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. ബോണറ്റിലെ ലൈനുകള്‍, ഗ്രില്‍, ടെയ്ല്‍ ലാമ്പ് എന്നിവയില്‍ ഫാമിലി സാദൃശ്യം കാണാം. സ്ഥല സൗകര്യത്തിന്റെ കാര്യത്തിലും സുരക്ഷയുടെ കാര്യത്തിലും എതിരാളികള്‍ക്ക് വെല്ലുവിളിയായിരിക്കും സ്‌കോഡ സ്ലാവിയ. ഡാഷ് ബോര്‍ഡില്‍ സംയോജിപ്പിക്കാതെ ഫ്രീ സ്റ്റാന്‍ഡിങ് ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം , അലുമിനിയം റോളര്‍ ബട്ടന്‍ കണ്‍ട്രോള്‍ ഉള്ള സ്റ്റീറിംഗ് വീല്‍, ഇവ ഡ്യുവല്‍ ടോണ്‍ ഡാഷ് ബോര്‍ഡിനെ ലാളിത്യമുള്ളതാക്കുന്നു.

ഹെഡ് റൂം ഷോള്‍ഡര്‍ റൂം നീ റൂം എന്നിവയെപ്പറ്റി ആരും പരാതിപ്പെടില്ലെന്ന് തീര്‍ച്ച! 521 ലിറ്റര്‍ ബൂട്ട് സ്ഥലം ഈ സെഗ്മെന്റിലെ ഏറ്റവും വലുതാണ്.1 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനെ 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോ എന്നിവയുള്ള ബേസ് വേറിയന്റും  1.5 ലിറ്റര്‍ ടിഎസ്ഐ എഞ്ചിനെ 6 സ്പീഡ് മാനുവല്‍, 7 സ്പീഡ് ഡിസിടി ഗീയര്‍ഷിഫ്റ്റ് എന്നിവയുള്ള ടോപ്  വേറിയന്റും ലഭ്യമാണ്.  നാല് നിറങ്ങളില്‍ കിട്ടുന്ന സ്ലാവിയയുടെ വില 9 ലക്ഷത്തില്‍ തുടങ്ങുമെന്ന് പ്രതീക്ഷിക്കാം!











 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top