മുംബൈ> സ്‌കോഡ ഓട്ടോ ഇന്ത്യ കുഷാഖിന്റേയും സ്ലാവിയയുടേയും പുതിയ ലിമിറ്റഡ് എഡിഷന്‍ വേരിയന്റുകള്‍ വിപണിയിലിറക്കി- കുഷാഖ് ഒനീക്‌സ് പ്ലസ്സും സ്ലാവിയ അംബീഷന്‍ പ്ലസ്സും.
ഉല്‍സവകാലം പ്രമാണിച്ച് കുറഞ്ഞ വില, ആകര്‍ഷകമായ എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങള്‍, കോര്‍പറേറ്റുകള്‍ക്ക് പ്രത്യേക പാക്കേജ് എന്നിവ ഈ പുതിയ വേരിയന്റുകള്‍ക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നു.
ഏറ്റവും പുതിയ ആര്‍16 ഗ്രസ് അലോയ്, ക്രോംവിന്‍ഡൊ, ക്രോമില്‍ തീര്‍ത്ത മുന്‍വശത്തെ ഗ്രില്‍ റിബ്ബുകളും പിന്നിലെ ട്രങ്കും എന്നിവ കുഷാഖ് ഒനീക്‌സ് പ്ലസ്സിന്റെ സവിശേഷതകളാണ്. 1.0 ടിഎസ്‌ഐ എഞ്ചിനാണ് ഒനീക്‌സ് പ്ലസ്സിന്റേത്. മാന്വല്‍ ട്രാന്‍സ്മിഷന്‍ മാത്രമേയുള്ളൂ.
11.59 ലക്ഷം രൂപയാണ് കുഷാഖ് ഒനീക്‌സിന്റെ എക്‌സ്- ഷോറും വില. കാന്റിവൈറ്റ്, കാര്‍ബണ്‍ സ്റ്റീല്‍ നിറങ്ങളില്‍ ലഭ്യമാണ്.
സ്ലാവിയ അംബീഷന്‍പ്ലസ്സിന്റെ മുന്‍വശത്തെ ഗ്രില്‍, ലോവര്‍ ഡോര്‍, ട്രങ്ക് എന്നിവയെല്ലാം ക്രോമിലാണ്. ഇന്‍- ബില്‍ട്ട് ഡാഷ്‌കാമോടു കൂടിയ സ്ലാവിയ അംബീഷന്‍പ്ലസ് നിലവിലുള്ള എല്ലാ നിറങ്ങളിലും ലഭിക്കും. 1.0 ടിഎസ്‌ഐ എഞ്ചിന്‍ തന്നെയാണ് സ്ലാവിയ അംബീഷന്‍പ്ലസ്സിന്റേതും. 6-സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനു പുറമെ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമുണ്ട്.
സ്ലാവിയ അംബീഷന്‍പ്ലസ്സിന്റെ എക്‌സ്- ഷോറൂം വില മാന്വല്‍ ട്രാന്‍സ്മിഷന് 12.49 ലക്ഷംരൂപയും ഓട്ടോമാറ്റിക്കിന് 13.79 ലക്ഷവുമാണ്.
ഗ്ലോബല്‍ ന്യൂകാര്‍ അസസ്‌മെന്റ് പ്രോഗ്രാമില്‍ (ജിഎന്‍കാപ്) ഈ രണ്ട് കാറുകളും 5- സ്റ്റാര്‍ കരസ്ഥമാക്കുകയുണ്ടായി. ഇന്ത്യയില്‍ രൂപകല്‍പന ചെയ്യപ്പെട്ട കാറുകളില്‍ ഈ നേട്ടം കൈവരിച്ചിട്ടുള്ളത് ഈ രണ്ടെണ്ണം മാത്രമാണ്. യൂറോ എന്‍കാപ്പില്‍ 5- സ്റ്റാര്‍ കൈവരിച്ച കോഡിയാക് 4×4 കൂടിയാവുമ്പോള്‍ സ്‌കോഡയുടെ ഇന്ത്യയിലെ എല്ലാ കാറുകളും സുരക്ഷാ പരിശോധന അതിജീവിച്ചവയാവും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..