23 April Tuesday

റോയൽ എൻഫീൽഡ് ക്ലാസിക് 350 
ക്യാമ്പയിന്‍ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Jun 26, 2021


കൊച്ചി
റോയൽ എൻഫീൽഡ് കമ്പനിക്ക് ചരിത്രവിജയം നേടിക്കൊടുത്ത ക്ലാസിക് 350 മോട്ടോർസൈക്കിളിന്റെ പെരുമ ഉയർത്തിക്കാട്ടുന്നതിന്‌ പ്രത്യേക പ്രചാരണ പരിപാടി ആരംഭിച്ചു. കാലാതീതമായ ക്ലാസിക് എന്ന ഈ പരിപാടിയുടെ ഭാ​ഗമായി ക്ലാസിക് 350 ഉപയോ​ഗിച്ചവരോട് ഇതിന്റെ പ്രത്യേകതകൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാൻ കമ്പനി അഭ്യർഥിച്ചിരുന്നു. ക്ലാസിക് 350ൽ യാത്ര ചെയ്യുന്ന ഫോട്ടോ, അനുഭവങ്ങൾ തുടങ്ങിയ വീഡീയോ രൂപത്തിൽ ടൈംലെസ് ക്ലാസിക് എന്ന ഹാഷ് ടാഗിൽ റോയൽ എൻഫീൽഡിലേക്ക് ടാ​ഗ് ചെയ്യുകയാണ് വേണ്ടത്. ഇതിനകം അയ്യായിരത്തിലേറെ അഭിപ്രായങ്ങൾ ലഭിച്ചതായി ചീഫ് കൊമേഴ്സ്യൽ ഓഫീസർ ലളിത് മല്ലിക് അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top