25 April Thursday

റെനോ ക്വിഡ് അധിക സവിശേഷതകളോടെ

വെബ് ഡെസ്‌ക്‌Updated: Sunday Aug 5, 2018

നിറയെ സവിശേഷതകളോടെ ഇന്ത്യയിലെ ഒന്നാം നമ്പർ യൂറോപ്യൻ ബ്രാൻഡായ റെനോ പരിഷ്കരിച്ച ക്വിഡ്‌ അവതരിപ്പിച്ചു. മാനുവൽ, ഓട്ടോമേറ്റഡ് ട്രാൻസ്മിഷനുകളിൽ ഇത് ലഭ്യമാണ്. റെനോ ഇന്ത്യയുടെ ഏറ്റവും ആകർഷകവും നൂതനവും താങ്ങാവുന്ന വിലയിലുള്ളതുമായ ഈ കാർ പുതിയൊരു നിര വാഹന ഉടമകളെ വാർത്തെടുത്തിട്ടുണ്ട്,   സവിശേഷതകൾ ഏറെയുണ്ടെങ്കിലും റെനോ ക്വിഡ് 2018 അധിക നിരക്കൊന്നും ഈടാക്കാതെയാണ് അവതരിപ്പിക്കുന്നത്.
 
   5 ലക്ഷം ഉപഭോക്താക്കൾ നിലവിൽ റെനോ ക്വിഡിനുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.  രൂപകൽപ്പനയും സാങ്കേതിക മികവും ആകർഷക വിലയും ഒന്നിക്കുന്ന പുതിയ ക്വിഡ്  കമ്പനിയുടെ ഇന്ത്യയിലെ സ്ഥാനം ശക്തിപ്പെടുത്തുമെന്നാണ് കരുതുന്നത്

ഈ വിഭാഗത്തിലെ   മികച്ച നീളം, കരുത്ത്, ഭാരം, ബൂട്ട് സ്‌പേസ്, ഗ്രൗണ്ട് ക്ലിയറൻസ്,   പുതിയ സാങ്കേതിക വിദ്യ തുടങ്ങിയവയാണ് റെനോ ക്വിഡ് 2018 വാഗ്ദാനം ചെയ്യുന്നത്. എസ്‌യുവിയിൽ നിന്നും പ്രചോദനം കൊണ്ട രൂപകൽപ്പന, ഏഴ് ഇഞ്ച് ടച്ച് സ്‌ക്രീൻ മീഡിയ എൻഎവി സിസ്റ്റം,  പിൻ കാമറ,   വൺ ടച്ച് ലെയ്ൻ ഇൻഡിക്കേറ്റർ  എന്നിങ്ങനെ പോകുന്നു പുതുമകൾ.മുൻനിര പതിപ്പുകളിൽ   3, 4 സ്പീഡ് മാനുവൽ, എസി, ഒആർവിഎം പാസഞ്ചർ സൈഡ്, എൻജിൻ ഇമ്മൊബിലൈസർ, സിംഗിൾ ഡിൻ ഓഡിയോ, ബ്ലൂടൂത്ത്, ടെലിഫോണി, ഫ്രണ്ട് സ്പീക്കറുകൾ, 12 വോൾട്ട് പവർ സോക്കറ്റ് തുടങ്ങിയവയെല്ലാമുണ്ട്.ഫീയറി റെഡ്, പ്ലാനറ്റ് ഗ്രേ, മൂൺലൈറ്റ് സിൽവർ, ഐസ് കൂൾ വൈറ്റ്, ഔട്ട്ബാക്ക് ബ്രോൺസ്, ഇലക്ട്രിക് ബ്ലൂ എന്നിങ്ങനെയാണ് നിറങ്ങൾ
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top