11 May Saturday

റെനോ കൈഗര്‍ ഇന്ത്യന്‍ വിപണിയിലേക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Dec 1, 2020


കൊച്ചി
റെനോയുടെ ഏറ്റവും പുതിയ മോഡൽ കാർ റെനോ കൈഗർ ഇന്ത്യൻ വിപണിയിലേക്കെത്തുന്നു. റെനോയുടെ  ഫ്രാൻസിലെയും  ഇന്ത്യയിലെയും കോർപറേറ്റ് ടീമുകളുടെ സംയുക്ത രൂപകൽപ്പനയായ ഈ എസ്‌യുവി ട്രൈബറിന്റെ അതേ പ്ലാറ്റ്‌ഫോമിലാണ് നിർമിച്ചിരിക്കുന്നത്. ഇതോടൊപ്പം  റെനോ അവതരിപ്പിക്കുന്ന പുതിയ ടർബോ എൻജിൻ കൂടുതൽ  മികച്ച പ്രകടനവും സുരക്ഷയും ഇന്ധനക്ഷമതയും നൽകുന്നതാണെന്ന് കമ്പനി അവകാശപ്പെടുന്നു.

രണ്ട് സെൻട്രൽ എക്‌സ്‌ഹോസ്റ്റ് സിസ്റ്റം, ഡബിൾ എക്‌സ്ട്രാക്റ്റർ, ഹെക്‌സാഗണൽ ഘടന, 19 ഇഞ്ച് വീലുകൾ, റൂഫ് റെയിൽ, മുന്നിലും പിന്നിലും സ്‌കിഡ് പ്ലേറ്റ്, 210 എംഎം ഗ്രൗണ്ട് ക്ലിയറൻസ്, എൽഇഡി ഹെഡ്‌ലൈറ്റ്,  നിയോൺ ഇൻഡിക്കേറ്റർ ലൈറ്റ് തുടങ്ങിയവയോടെയാണ് കൈഗർ വരുന്നത്. ആറുലക്ഷം മുതൽ പത്തുലക്ഷം രൂപവരെയാണ് പ്രതീക്ഷിക്കപ്പെടുന്ന വില.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top