02 May Thursday

പാരീസിൽ സ്വർണം:കൈകോർത്ത്‌ ടാറ്റ മോട്ടോര്‍സും ഇന്ത്യന്‍ റസലിങ് ഫെഡറേഷനും

വെബ് ഡെസ്‌ക്‌Updated: Saturday Aug 28, 2021

ഗുസ്തി ടീം അംഗങ്ങള്‍ക്ക് ടാറ്റയുടെ പിക്ക് അപ്പ് ട്രക്ക് ആയ യോദ്ധ സമ്മാനിച്ചപ്പോൾ

ന്യഡൽഹി> 2024 പാരീസ്‌ ഒളിമ്പിക്‌സിൽ  സ്വർണംനേടാൻ കൈകോർത്ത്‌   ടാറ്റ മോട്ടോര്‍സും ഇന്ത്യന്‍ റസലിങ് ഫെഡറേഷനും (ഡബ്ല്യു‌എഫ്‌ഐ) . 2018ല്‍ തുടങ്ങിയ പങ്കാളിത്തം ശക്തിപ്പെടുത്താനായി ഇരുവരും ചേർന്ന്‌  ‘ക്വെസ്റ്റ് ഫോര്‍ ഗോള്‍ഡ് അറ്റ് പാരീസ് ഒളിമ്പിക്സ് 2024’ പ്രഖ്യാപിച്ചു. 

ഇന്ത്യന്‍ഗുസ്തി ടീമിലെ യോദ്ധാക്കള്‍ക്കു രാജ്യാന്തര ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാന്‍ ലോകോത്തര പരിശീലന സൗകര്യം, ലോകോത്തര പരിശീലകര്‍, നൂട്രീഷണല്‍ പ്രോഗ്രാം, മെഡിക്കല്‍,ഫിസിയോതെറാപ്പി മുതലായ സൗകര്യങ്ങളാണ്‌ ഇതുവഴി ഒരുങ്ങുന്നത്‌.  പുതിയ താരങ്ങള്‍ക്ക് സ്കോളര്‍ഷിപ്പും മുതിര്‍ന്ന ഗുസ്തിക്കാര്‍ക്ക് ഇന്‍ഷൂറന്‍സും ഏര്‍പ്പെടുത്തും.

ടാറ്റ മോട്ടോര്‍സുമായുള്ള കഴിഞ്ഞ 3 വര്‍ഷത്തെ പങ്കാളിത്തം ഇന്ത്യന്‍ ഗുസ്തിയെ പുതിയ തലങ്ങളിലെത്തിച്ചുവെന്ന്‌   എന്ന് ഡബ്ല്യു‌എഫ്‌ഐ പ്രസിഡന്‍റ് ബ്രിജ്ഭൂഷന്‍ ശരണ്‍ സിംഗ് പറഞ്ഞു.

സീനിയര്‍ വേള്‍ഡ് റെസ്ലിങ് ചാമ്പ്യന്‍ഷിപ്പില്‍ 5 മെഡല്‍, വേള്‍ഡ് ജൂനിയര്‍ റെസ്ലിങ് ചാംപ്യന്‍ഷിപ്പില്‍ 11 മെഡല്‍,  ടോക്യോ ഒളിംമ്പിക്സില്‍ 2 മെഡല്‍ ഉള്‍പ്പടെ നാല്‍പ്പത്തില്‍ പരം മെഡലുകളാണ് ഇന്ത്യന്‍ യോദ്ധാക്കള്‍ നേടിയത്. ഡബ്ല്യു‌എഫ്‌ഐ യുമായുള്ള ഉറച്ച പങ്കാളിത്തം വഴി അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുവാനും വിദേശത്ത് നീണ്ടനാള്‍ പരിശീലനം നടത്തുവാനും മറ്റും ആവശ്യമുള്ള പിന്തുണ നല്കുമെന്ന് ടാറ്റ മോടോര്‍സിന്‍റെ എക്സിക്യൂട്ടീവ് ഡിറക്ടര്‍ ഗിരീഷ് വാഘ് പറഞ്ഞു.

2021 ടോക്യോ ഒളിംമ്പിക്സില്‍ പങ്കെടുത്ത ഗുസ്തി ടീം അംഗങ്ങള്‍ക്ക് ടാറ്റയുടെ പിക്ക് അപ്പ് ട്രക്ക് ആയ യോദ്ധ സമ്മാനിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top