26 April Friday

ചുമര്‌ കയറിയ ‘കാർ പ്രണയം’

വെബ് ഡെസ്‌ക്‌Updated: Friday Feb 11, 2022

ടീം തായ് ഓഫീസിന്റെ ചുമരിലുറപ്പിച്ച പോഷ് 911 കാര്‍


കോഴിക്കോട്‌> സ്വന്തം വാഹനങ്ങളോടുള്ള ഇഷ്‌ടം കൂടിയാൽ ആളുകൾ എന്തൊക്കെ ചെയ്യും. കഴുകി വൃത്തിയാക്കി  നന്നായി കൊണ്ടുനടക്കുന്നവരുണ്ട്‌, വിൽക്കാതെ   ചേർത്തു നിർത്തുന്നവരുണ്ട്‌. എന്നാൽ എന്നും കാണാൻ  ഓഫീസിന്റെ ചുമരിൽ സാങ്കേതിക സഹായത്തോടെ കാറിനെ ഉറപ്പിച്ചു നിർത്തുന്നയാൾ ആഷിഖ്‌ താഹിറിനെ പോലെ കൂടുതലുണ്ടാവില്ല. 

കോഴിക്കോട്ടെ ടീം തായ് ഓഫീസിലാണ്‌ ഈ അപൂർവ കാഴ്‌ച. ടീം തായ് സാരഥി ആഷിഖ് താഹിറാണ്‌ തന്റെ പഴയ പോഷെ 911 കാർ അങ്ങനെ തന്നെ ചുമരിൽ സ്ഥാപിച്ചത്‌.  വെറും രൂപമായല്ല, ഓടിക്കാവുന്ന രണ്ടു ടൺ ഭാരമുള്ള,  ഇപ്പോഴും പ്രവർത്തനസജ്ജമായ ഒരു പോഷെയാണ് ടീം തായുടെ ചുമരിലുള്ളത്‌.

2010ലാണ്  ആഷിഖ് താഹിർ കാർ സ്വന്തമാക്കിയത്.  ഒരു ലക്ഷത്തിലേറെ കിലോമീറ്റർ ഓടി.  തന്റെ ജീവിതത്തിന്റെ ഭാഗമായ കാറിനെ പിരിയാൻ  മനസ്സു വന്നില്ല. ആ  പ്രേമമാണ്  കോഴിക്കോട്ടെ തന്റെ ഓഫീസിന്റെ ചുവരിൽ അതിനെ പ്രതിഷ്ഠിക്കാൻ ആഷിഖിന് പ്രേരണയായത്.

എന്നാൽ ഭാരമുള്ള ഒരു യഥാർത്ഥ കാറിനെ കേടുകൂടാതെ ഇങ്ങനെ വാൾ മൗണ്ട് ചെയ്യുന്നത് എളുപ്പമായിരുന്നില്ല.   എല്ലാവരോടും അഭിപ്രായം തേടി. പോഷെയുടെ കേരളത്തിലെ ഡീലറായ പോഷെ കൊച്ചി സഹായവുമായെത്തി. അങ്ങനെ ഒരുപാടാളുകളുടെ ആശയങ്ങളും പ്രയത്നവും ചേർന്നാണ് അഞ്ചുമാസം കൊണ്ട് കാർ ചുമരിലെത്തിയത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top