04 July Friday

നിസ്സാന്‍ മാഗ്‌നൈറ്റ് ബിഎസ്‌യുവി അവതരിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 21, 2020


കൊച്ചി
നിസ്സാൻ മോട്ടോർ പുതിയ ബി--എസ്‌യുവിയുടെ കൺസെപ്റ്റ് പതിപ്പ് അവതരിപ്പിച്ചു. നിസ്സാൻ മാഗ്‌നൈറ്റ് എന്ന ഈ വാഹനം സാങ്കേതികവിദ്യയാൽ സമ്പന്നവും നൂതന രൂപകൽപ്പനയിലുള്ളതായിരിക്കുമെന്നും ഈ വർഷം അവസാനത്തോടെ ഇന്ത്യൻ വിപണിയിലെത്തുമെന്നും കമ്പനി അറിയിച്ചു.


 

ജപ്പാനിൽ രൂപകൽപ്പന ചെയ്യുന്ന വാഹനം ഇന്ത്യയിലാണ് നിർമിക്കുക. ഇന്ത്യൻ ഉപയോക്താക്കളുടെ ആവശ്യങ്ങളും താൽപ്പര്യങ്ങളും കണക്കിലെടുത്തായിരിക്കും രൂപകൽപ്പന. കട്ടിങ്‌ എഡ്ജ് സാങ്കേതികവിദ്യയോടെ എത്തുന്ന മാഗ്‌നൈറ്റ് ഈ വിഭാഗത്തിലെ പുതിയ അനുഭവമായിരിക്കുമെന്ന്  നിസ്സാൻ മോട്ടോർ ഇന്ത്യ മാനേജിങ്‌ ഡയറക്ടർ രാകേഷ് ശ്രീവാസ്തവ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top