കൊച്ചി
മാരുതി സുസുകിയുടെ മൾട്ടി പർപ്പസ് വാഹനമായ (എംപിവി) നെക്സ്റ്റ്-- ജെൻ എർട്ടിഗയുടെ വിൽപ്പന അഞ്ചര ലക്ഷം കടന്നു. രണ്ടര വർഷംകൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്. നടപ്പു സാമ്പത്തികവർഷത്തെ സെപ്തംബർ വരെയുള്ള കണക്കനുസരിച്ച് രാജ്യത്തെ എംപിവി വിപണിയുടെ 47 ശതമാനം വിഹിതം എർട്ടിഗയ്ക്കാണെന്ന് കമ്പനി അറിയിച്ചു.
5 ലിറ്റർ കെ സീരീസ് എൻജിൻ, സ്മാർട്ട് ഹൈബ്രിഡ് ആൻഡ് എടി ടെക്‌നോളജി, ക്രോം സ്റ്റഡ്ഡുകളുള്ള ഗ്രിൽ, പ്രൊജക്ടർ ഹെഡ് ലാമ്പുകൾ, 3ഡി ടെയിൽ ലാമ്പുകൾ, മികച്ച സുഖസൗകര്യങ്ങളോടെയുള്ള സീറ്റിങ്, വലിയ ലഗേജ് കംപാർട്ട്‌മെന്റ് എന്നിവയാണ് എർട്ടിഗയ്ക്ക് കമ്പനി എടുത്തുപറയുന്ന സവിശേഷതകളിൽ ചിലത്. ഡ്യുവൽ എയർബാഗ്, ഹിൽ ഹോൾഡ്, ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷൻ(ഇബിഡി) സംവിധാനത്തോടുകൂടിയ ആന്റി ബ്രേക്ക് ലോക്കിങ് സംവിധാനം (എബിഎസ്) തുടങ്ങിയ സുരക്ഷാ സജ്ജീകരണങ്ങളും നെക്സ്റ്റ് ജെൻ എർട്ടിഗയിലുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..