03 July Thursday

ടിയാഗോ, ടിഗോർ ജെടിപി മോഡലുകൾ അവതരിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Oct 29, 2018

കൊച്ചി > ടാറ്റ മോട്ടോഴ്‌‌‌സിന്റെയും ജേയം ഓട്ടോമോട്ടീവ്‌സിന്റെയും  സംയുക്ത സംരംഭമായ ജെടി സ‌്പെഷ്യൽ വെഹിക്കിൾസിന്റെ (ജെടിഎസ്‌വി)  പെർഫോമൻസ് വാഹന മോഡലുകളായ ടിയാഗോ ജെടിപി,  ടിഗോർ  ജെടിപി എന്നിവ വിപണിയിൽ അവതരിപ്പിച്ചു. ടാറ്റയും ജേയം ഓട്ടോമോട്ടീവ്സും തമ്മിലുള്ള 50:50 സഹകരണത്തിലാണ് ജെടി സ‌്പെഷ്യൽ വെഹിക്കിൾസ് പ്രവർത്തിക്കുന്നത്.

വാഹന പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന ജെടിപി മോഡലുകളുടെ അത്യാകർഷകമായ സ‌്പോട്ടി  ഡിസൈൻ, പെർഫോമൻസ് അധിഷ്ഠിത എൻജിനുകൾ എന്നിവ അവയെ മികവുറ്റതാക്കുന്നു. രാജ്യത്തെ കൊച്ചി ഉൾപ്പെടുന്ന തെരഞ്ഞെടുക്കപ്പെട്ട ഡീലർഷിപ്പുകൾ വഴിയാകും നവംബർ ആദ്യവാരത്തോടെ ജെടിപി മോഡലുകൾ നിരത്തിലെത്തുക. ടിയാഗോ ജെടിപി 6.39 ലക്ഷം  രൂപ മുതലും  ടിഗോർ ജെടിപി 7.49 ലക്ഷം രൂപ മുതലും ലഭ്യമാകും (ഡൽഹി എക്‌സ് ഷോറൂം) ടാറ്റയുടെ തെരഞ്ഞെടുക്കപ്പെട്ട ഡീലർഷിപ്പുകൾ വഴി 11,000രൂപ അടച്ച് വാഹനങ്ങൾ ബുക്ക് ചെയ്യാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top