24 April Wednesday

ആറാം ഭാവത്തില്‍ എലാന്‍ട്ര

സി ജെ ഹരികുമാര്‍Updated: Sunday Aug 28, 2016

ഹ്യുണ്ടായിയുടെ  ആഗോളതലത്തില്‍ ഏറെ ശ്രദ്ധനേടിയ പ്രമുഖ മോഡല്‍ എലാന്‍ട്രയുടെ  പുതിയ പതിപ്പ്  ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. ആകര്‍ഷകമായ രൂപകല്‍പ്പന, മികച്ച മൈലേജ്, ഉയര്‍ന്ന സുരക്ഷിതത്വ സംവിധാനങ്ങള്‍ എന്നിവ ഒത്തിണക്കി മികച്ച ഒരു കാറിന്റെ രൂപത്തിലും ഭാവത്തിലുമാണ്  ആറാം തലമുറയില്‍പ്പെട്ട പുതിയ എലാന്‍ട്ര എത്തിയിരിക്കുന്നത്.  26 വര്‍ഷം മുമ്പാണ് എലാന്‍ട്രയുടെ ആദ്യ മോഡല്‍ കമ്പനി പുറത്തിറക്കിയത്.

അതുകൊണ്ട്   നിലവിലുള്ള മോഡലില്‍നിന്ന് വളരെ വ്യത്യസ്തമായ രൂപകല്‍പ്പനാ രീതിയാണ്  എലാന്‍ട്ര പിന്തുടര്‍ന്നിരിക്കുന്നത്. മികച്ച ആഢംബര സൌകര്യങ്ങള്‍ ഉള്‍പ്പെടുത്തി വിപണിയില്‍ എത്തിയിട്ടുള്ള പുത്തന്‍ എലാന്‍ട്ര നീളത്തിലും വീതിയിലും പൂര്‍വികരില്‍നിന്ന് വ്യത്യസ്തരാണ്. പെട്രോള്‍, ഡീസല്‍ വകഭേദങ്ങളില്‍ എത്തുന്ന ആറാം തലമുറ 6 സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക്ക് വിഭാഗങ്ങളില്‍ ലഭിക്കും. ഹ്യൂണ്ടായിയുടെ ഫ്ളൂയിഡിക് 2.0 രൂപകല്‍പ്പനയാണ് എലാന്‍ട്രയെ മനോഹരമാക്കിയിട്ടുള്ളത്. മനോഹരമായ ക്രോം ഹെക്സാഗണല്‍ ഗ്രില്‍, എച്ച്ഐഡി ഹെഡ് ലാമ്പ്, എല്‍ഇഡി ടെയില്‍ ലാമ്പ് എന്നിവയുടെ സഹായത്തോടെ ഒരു എയനേറെഡനാമിക് ലുക്കാണ് കാറിനുള്ളത്.

ലെതര്‍ അപ്ഹോള്‍സ്റ്ററി, 8 ഇഞ്ച് ഇന്‍ഫോടെയ്ന്റ്മെന്റ് സിസ്റ്റം, ഇലക്ട്രിക് സീറ്റുകള്‍, ഡ്രൈവര്‍ കൂടുതലായി അങ്ങോട്ടുമിങ്ങോട്ടും നീങ്ങുന്നത്~ഒഴിവാക്കുന്നതിനുള്ള കോക്പിറ്റ് തുടങ്ങി അത്യാധുനിക സംവിധാനങ്ങളാണ് കാറിനുള്ളില്‍ ഉള്ളത്.  ഈ വിഭാഗത്തിലെ കാറുകളില്‍ ആദ്യമാണ് കോക്പിറ്റ് സംവിധാനം ഉള്‍പ്പെടുത്തുന്നത്. പിന്‍നിരയില്‍ സുഖയാത്രയ്ക്ക് ആവശ്യമായ ലെഗ്റൂം, കപ്പ് ഹോള്‍ഡര്‍ ഘടിപ്പിച്ച ഹാന്‍ഡ് റെസ്റ്റ് എന്നിവയും ഒരുക്കിയിട്ടുണ്ട്.

എലാന്‍ട്രയുടെ രണ്ട് ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ഈ വിഭാഗത്തിലെ ഏറ്റവും വലുപ്പമുള്ളതാണ്. 1999 സിസിയാണ് ഇതിന്റെ ശേഷി. 1.6 എല്‍യു 2 കോമണ്‍ ഓയില്‍ ടെക്നോളജി ഡീസല്‍ എന്‍ജിന്‍ മികച്ച പ്രടനം കാഴ്ചവയ്ക്കുന്നതിനു പുറമെ ഉയര്‍ന്ന ഇന്ധന ക്ഷമതയും ലഭ്യമാക്കുന്നു. 1582 സിസിയാണ് ഡീസല്‍ എന്‍ജിന്റെ കപ്പാസിറ്റി.  പെട്രോള്‍, ഡീസല്‍ മോഡലുകള്‍ക്ക് യഥാക്രമം 14.59 കിലോ മീറ്റര്‍,      22.54 കിലോ മീറ്റര്‍ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. വശങ്ങളിലടക്കം ആറ്  എയര്‍ ബാഗ്, ഇരട്ട എയര്‍ ബാഗ്, ആന്റി–ബ്രേക്ക് സിസ്റ്റം എന്നിവ ഉള്‍പ്പെടുത്തി  ഏറ്റവും മികച്ച സുരക്ഷയാണ് പുത്തന്‍ എലാന്‍ട്ര ഒരുക്കുന്നത്. അഞ്ച് നിറത്തിലായി ആറ്  പതിപ്പുകളില്‍ എലാന്‍ട്ര ലഭിക്കും. പെട്രോള്‍ അടിസ്ഥാന മോഡലിന് 12.99 ലക്ഷം രൂപയും ഡീസല്‍ മോഡലിന്   14.79 ലക്ഷം രൂപയുമാണ് ഡല്‍ഹി എക്സ്–ഷോറൂം വില.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top