09 May Thursday

ഹോണ്ടയുടെ പുതിയ 'ക്ളിക് '

വെബ് ഡെസ്‌ക്‌Updated: Monday Jun 26, 2017

മുന്‍നിര സ്കൂട്ടര്‍ നിര്‍മാതാക്കളായ ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ 110സിസി പുതിയ സ്കൂട്ടര്‍ 'ക്ളിക്'’പുറത്തിറക്കി. ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സുഖവും സൌകര്യവും പരമാവധി ഉപയോഗവും നല്‍കുന്ന വാഹനമായാണ് പുതിയ സ്കൂട്ടര്‍ വികസിപ്പിച്ചിരിക്കുന്നത്.
പ്രായോഗികതയും ബഹുമുഖ ആവശ്യങ്ങളും പണത്തിന് മൂല്യവും നല്‍കുന്ന സമ്പൂര്‍ണ വാഹനമാണ് ക്ളിക്കെന്ന് കമ്പനി അവകാശപ്പെടുന്നു. ഇതിന്റെ പരുക്കന്‍ ടയറുകള്‍ സാധാരണ ടയറുകളെ അപേക്ഷിച്ച് കൂടുതല്‍ ഈടും നല്‍കുന്നു.

ഹോണ്ടയുടെ 110സിസി ബിഎസ് 4 എന്‍ജിനാണ് ക്ളിക്കിനുള്ളത്. പ്രകടനത്തില്‍ വിട്ടുവീഴ്ചയില്ലെന്നു മാത്രമല്ല, മികച്ച മൈലേജും തരുന്നു. 5.91 കിലോവാട്ട് ഊര്‍ജവും, 102 കിലോഗ്രാം ഭാരവുമായി ഏറ്റവും മികച്ച ഭാര-ഊര്‍ജ അനുപാതം നല്‍കുന്നു. ഇത് വാഹനം ഓടിക്കുന്നത് സുഖകരമാക്കുന്നു. കോമ്പി ബ്രേക്ക് സംവിധാനമാണ്.

കൂടുതല്‍ വിശാലമായ ഫൂട്ട്ബോര്‍ഡ്, സീറ്റിനടിയില്‍ അധിക സ്റ്റോറേജ്, പിന്നില്‍ കാരിയര്‍ തുടങ്ങിയവയെല്ലാം ചേര്‍ന്ന് വാഹനത്തില്‍ ഭാരംവഹിക്കാനുള്ള ശേഷിയും, സൌകര്യവും വര്‍ധിപ്പിക്കുന്നു. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും സൌകര്യപ്രദമായി ഓടിക്കാവുന്ന രീതിയിലാണ് രൂപകല്‍പ്പന.  താഴ്ന്ന സീറ്റ്, കുറഞ്ഞ ഭാരം തുടങ്ങിയവ ഇടുങ്ങിയ ട്രാഫിക്കിലും സുഖകരമായി നീങ്ങുന്നതിന് സഹായിക്കും.

മൊബൈല്‍ ചാര്‍ജിങ് സംവിധാനവുമുണ്ട്. ട്യൂബ്ലെസ് ടയറുകള്‍, മെയിന്റനന്‍സ് കുറഞ്ഞ ബാറ്ററി, എയര്‍ഫില്‍റ്റര്‍ തുടങ്ങിയ സൌകര്യങ്ങളും റൈഡര്‍ക്ക് സൌകര്യപ്രദമാകുന്നു. സ്റ്റാന്‍ഡേര്‍ഡ്, ഗ്രാഫിക് വേരിയന്റുകളില്‍ നാലു നിറങ്ങളില്‍ ലഭ്യമാണ്. ഡല്‍ഹി എക്സ് ഷോറുംവില 42,499.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top