20 April Saturday

ലാന്‍ഡ് റോവര്‍ ഡിസ്കവറി സ്പോര്‍ട്ട് പെട്രോള്‍പതിപ്പ് എത്തി

വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2016

കൊച്ചി> ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ ഡീസല്‍വാഹനങ്ങള്‍ നേരിടുന്ന വിലക്കുഭീഷണി മുന്നില്‍ക്കണ്ട് ലോകത്തിലെ പ്രമുഖ ആഡംബര എസ്യുവി നിര്‍മാതാക്കളായ ലാന്‍ഡ് റോവര്‍ അവരുടെ പ്രമുഖ മോഡലായ ഡിസ്കവറി സ്പോര്‍ട്ടിന്റെ പെട്രാള്‍പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചു. 2.0 ലിറ്ററില്‍ പുറത്തിറങ്ങുന്ന 177 കിലോ വാട്ട് എന്‍ജിനുള്ള  മോഡലിന്  56.50 ലക്ഷം രൂപയാണ് വില.

എച്ച്എസ്ഇ ട്രിം വേരിയന്റില്‍ ലഭ്യമായ ഏഴു സീറ്റ് ലാന്‍ഡ് റോവര്‍ ഡിസ്കവറി സ്പോര്‍ട്ട് പ്രീമിയം എസ്യുവികളില്‍ ഏറെ പ്രിയമേറിയ മോഡലാണ്. 240 ബിഎച്ച്പിയും 340 എന്‍എം ടോര്‍ക്കുമാണ് നാല് സിലിന്‍ഡര്‍ യൂണിറ്റുള്ള എന്‍ജിന്റെ ശേഷി. 2.2 ലിറ്റര്‍ ടിഡി 4, എസ്ഡി 4 ഡീസല്‍ എന്‍ജിനുകള്‍ക്കു പകരമാണ് പെട്രോള്‍ എന്‍ജിന്‍ ഘടിപ്പിച്ച ലാന്‍ഡ് റോവര്‍ എത്തുന്നത്. ഡീസല്‍ എന്‍ജിനുകളെക്കാള്‍ കരുത്തും വേഗവും പെട്രോള്‍ എന്‍ജിനുകള്‍ നല്‍കുമെന്നാണ് കമ്പനി അധികൃതരുടെ വാഗ്ദാനം.

ഏറ്റവും നൂതനമായ റോട്ടറി ഡ്രൈവ് സെലക്ടര്‍ നോബ്കൂടിയ 9–സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍, ടെറൈയന്‍ റെസ്പോണ്‍സ് സിസ്റ്റം, പനോരമിക് സണ്‍റൂഫ്, ഗ്രെയ്ന്‍ഡ് ലെതര്‍ സീറ്റുകള്‍, റിയര്‍ പാര്‍ക്ക്് അസിസ്റ്റ് സിസ്റ്റം തുടങ്ങിയ സവിശേഷതകളോടെയാണ് പുതിയ പെട്രോള്‍ വേരിയന്റ് ഡിസ്കവറി സ്പോര്‍ട്ട് നിരത്തിലിറങ്ങുന്നത്.  ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, റോള്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഇലക്ട്രോണിക് ട്രാക്ഷന്‍ കണ്‍ട്രോള്‍, ഒന്നിലധികം യുഎസ്ബി ചാര്‍ജിങ് പോയിന്റുകള്‍ എന്നിവയാണ് ഡിസ്കവറി സ്പോര്‍ട്ടിന്റെ എടുത്തുപറയേണ്ടണ്ട മറ്റു സവിശേഷതകള്‍. ലാന്‍ഡ് റോവറിന്റെ 23 അംഗീകൃത റീട്ടെയില്‍ പെട്രോള്‍ മോഡല്‍ ഡിസ്കവറി സ്പോര്‍ട്ട് ലഭ്യമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top