25 April Thursday

ഇസുസു ഡി-മാക്സ് ബിഎസ് 6 മോഡല്‍ അവതരിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 20, 2020


കൊച്ചി
ഇസുസു മോട്ടോഴ്സ് ഇന്ത്യ ബിഎസ് 6 നിലവാരമുള്ള ഡി-മാക്‌സ് മോഡൽ വാഹനങ്ങൾ വിപണിയിലിറക്കി.   ​ഗുഡ്സ് വാഹന ശ്രേണി വിപുലമാക്കുന്നതിന്റെ ഭാഗമായി ഡി-മാക്സ് സൂപ്പർ സ്ട്രോങ്, ഡിമാക്സ് റെ​ഗുലർ ക്യാബ്, ഡിമാക്സ് എസ് ക്യാബ് എന്നിവയാണ് പുതുതായി ലഭ്യമാക്കിയിരിക്കുന്നത്. 2.5 ലിറ്റർ ഇസുസു 4 ജെഎ 1 എൻജിനും 1,710 കിലോഗ്രാം പേലോഡുമുള്ള  സൂപ്പർ സ്‌ട്രോങ്ങിന് 8.38 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില.


 

പുതിയ ഡി-മാക്‌സ് റെഗുലറും എസ്-ക്യാബും  എത്തിയിരിക്കുന്നത് ടേൺ ഇൻഡിക്കേറ്ററുകളുമായി സംയോജിപ്പിച്ച പുതിയ ഹെഡ് ലാമ്പ്, മികച്ച ഇന്ധന ക്ഷമതയ്ക്കായി വേരിയബിൾ ജ്യോമെട്രിക് ടർബോചാർജർ, ഇലക്ട്രോണിക് നിയന്ത്രിത ഇജിആർ, ഗിയർ ഷിഫ്റ്റ് ഇൻഡിക്കേറ്ററുള്ള മൾട്ടി- ഇൻഫർമേഷൻ ഡിസ് പ്ലേ ക്ലസ്റ്റർ തുടങ്ങിയ ഒട്ടേറെ സവിശേഷതകളോടെയാണ്. വിവിധ ഭൂപ്രദേശങ്ങളിലായി 40 ലക്ഷം കിലോമീറ്ററിലധികം ടെസ്റ്റ് പൂർത്തികരിച്ചാണ് ഈ വാഹനങ്ങൾ വിൽപ്പനയ്ക്ക് ഇറക്കിയിരിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top