02 May Thursday

പുതിയ കരുത്തേറിയ മഹീന്ദ്ര ഗസ്റ്റോ

പി ജി സുജUpdated: Sunday Mar 20, 2016

ബംഗളൂരു> അതിവേഗം വളരുന്ന സ്കുട്ടര്‍ വിപണിയില്‍ തങ്ങളുടെ വിഹിതം വര്‍ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് മഹീന്ദ്ര ഗ്രൂപ്പിലെ മഹീന്ദ്ര ടൂവീലേഴ്സ്. ഈ തയാറെടുപ്പിന്റെ  ഭാഗമായാണ് ഒരു വര്‍ഷംമുമ്പ്  അവതരിപ്പിച്ച മഹീന്ദ്ര ഗസ്റ്റോയെ പോരായ്മകളൊക്കെ   പരിഹരിച്ച് കൂടുതല്‍ കരുത്തോടെയും മികവോടെയും കമ്പനി കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നടന്ന ചടങ്ങില്‍ വിപണിയിലവതരിപ്പിച്ചത്.  വിഎക്സ്, ഡിഎക്സ് എന്നിങ്ങനെ രണ്ടുതരം സ്കൂട്ടറുകളാണ് പുതുതായിഅവതരിപ്പിച്ചിട്ടുള്ളത്.

എതിരാളികളോട് കിടപിടിക്കാന്‍ ഒട്ടേറെ പുതിയ സവിശേഷതകള്‍ ഇത്തവണ ഗസ്റ്റോ വാഗ്ദാനം ചെയ്യുന്നുണ്ട്.  കമ്പനിയുടെ പൂനെയിലെ ഗവേഷണ വികസനകേന്ദ്രമാണ് സാങ്കേതികത തികഞ്ഞ ഗസ്റ്റോ 125–ന്റെ  രൂപകല്പന നടത്തിയിട്ടുള്ളത്. കുടുംബത്തിലെ എല്ലാവര്‍ക്കും ആസ്വദിച്ച് വണ്ടിയോടിക്കാനാകുന്ന വിധത്തില്‍ സീറ്റിന്റെ ഉയരം ക്രമീകരിക്കാവുന്ന രാജ്യത്തെ ഏക സ്കൂട്ടറാണ് ഗസ്റ്റോ. റിമോട്ട് ഫ്ളിപ് കീ, ഫൈന്‍ഡ് മി ലാമ്പ്,  എല്‍ഇഡി  പൈലറ്റ് ലാമ്പോടുകൂടിയ ഹാലൊജന്‍ ഹെഡ് ലാമ്പ് തുടങ്ങിയവ ഗസ്റ്റോയെ വ്യത്യസ്തമാക്കുന്നുവെന്ന് വാഹനം ദക്ഷിണേന്ത്യന്‍ വിപണിയില്‍ പുറത്തിറക്കവേ മഹീന്ദ്ര ടൂവീലേഴ്സ് ലിമിറ്റഡ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ വിനോദ് സഹായ് പറഞ്ഞു. ശക്തമായ 125 സിസി എം–ടെക് എന്‍ജിനില്‍ പുറത്തിറക്കിയിട്ടുള്ള ഗസ്റ്റോ ഓറഞ്ച് റഷ്, മൊണാര്‍ക്ക് ബ്ളാക്ക്, റീഗല്‍ റെഡ്, ബോള്‍ട്ട് വൈറ്റ് എന്നിങ്ങനെ നാലു നിറങ്ങളില്‍ ലഭിക്കും.

പന്ത്രണ്ട് ഇഞ്ച് വലുപ്പമുള്ള ട്യൂബ്്ലെസ് ടയര്‍, എയര്‍ സ്പ്രിംഗ്സ്, വലിയ വീല്‍ബേസ്, ഉയര്‍ന്ന ഗ്രൌണ്ട് ക്ളിയറന്‍സ് തുടങ്ങിയവ ഗസ്റ്റോയിലെ യാത്ര വളരെ സുഖപ്രദമാക്കും.  പുതിയ ഗസ്റ്റോയുടെ കൊച്ചിയിലെ എക്സ്ഷോറൂം വില യഥാക്രമം 54,480 രൂപ, 51,480 രൂപ എന്നിങ്ങനെയാണ്്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top