11 June Sunday

സ്മാര്‍ട്ടായി ടിവിഎസ് എന്‍ടോര്‍ക്

* സി ജെ ഹരികുമാര്‍Updated: Sunday Mar 18, 2018

രാജ്യത്തെ മുന്‍നിര സ്കൂട്ടര്‍ നിര്‍മാതാക്കള്‍ക്ക് വന്‍ വെല്ലുവിളി സൃഷ്ടിച്ച് മുന്‍നിര വാഹനനിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി അവരുടെ പ്രഥമ 125 സിസി സ്കൂട്ടര്‍, ടിവിഎസ് എന്‍ടോര്‍ക് അവതരിപ്പിച്ചു. ഇന്ത്യന്‍ യുവതയ്ക്കുവേണ്ടി രൂപകല്‍പ്പനചെയ്ത എന്‍ടോര്‍ക്, ടിവിഎസ് റേസിങ് പെഡിഗ്രിയുടെ അടിസ്ഥാനത്തിലാണ് വികസിപ്പിച്ചെടുത്തത്.  സിവിടിഐ-ആര്‍ഇവിവി 3 വാല്‍വ് എന്‍ജിനും. ടിവിഎസ് സ്മാര്‍ട്ട്ക്സൊണക്ട് സാങ്കേതികവിദ്യാ പ്ളാറ്റ്ഫോമും പുതിയ സ്കൂട്ടറിനെ ഇന്ത്യയിലെ പ്രഥമ കണക്ടഡ് സ്കൂട്ടറാക്കി മാറ്റും. സെഗ്മെന്റില്‍ മുപ്പതോളം പുതിയ ഫീചേഴ്സ് ഉള്‍ക്കൊള്ളിച്ചാണ് എന്‍ടോര്‍ക്കിന്റെ എന്‍ട്രി. സ്മാര്‍ട്ട് കണക്ട് ടെക്നോളജി, ബ്ളൂടൂത്ത്വഴി നാവിഗേഷന്‍ സ്മാര്‍ട്ട്ഫോണ്‍ കണക്ടിവിറ്റിയുള്ള ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ ് ക്ളസ്റ്റര്‍ എന്നിവയാണ് വാഹനത്തന്റെ പ്രധാന സവിശേഷതകള്‍.

കോളര്‍ ഐഡി, പാര്‍ക്കിങ് ലൊക്കേഷന്‍ അസിസ്റ്റ് എന്നിവയും ഇതിലുണ്ടാകും. സ്ട്രീറ്റ്, സ്പോര്‍ട്ട്, റൈഡ് സ്റ്റാറ്റസ് എന്നീ വിവിധ മോഡലുകള്‍, ഇന്‍-ബില്‍റ്റ് ലാപ് ടൈമര്‍, ആപ് എനേബിള്‍ഡ് പാര്‍ക്കിങ് ലൊക്കേറ്റര്‍, എന്‍ജിന്‍ ഓയില്‍ ടെമ്പറേച്ചര്‍ ഡിസ്പ്ളേ, ടോപ് സ്പീഡ് റെക്കോഡര്‍ എന്നിവയാണ് പ്രത്യേകതകള്‍. സിഗ്നേച്ചര്‍ ടെയില്‍, എല്‍ഇഡി സ്പോര്‍ട്ടി സ്റ്റബ് മഫ്ളര്‍, അഗ്രസീവ് ഹെഡ്ലാമ്പ് ക്ളസ്റ്റര്‍, ടെക്സ്ചേര്‍ഡ് ഫ്ളോര്‍ ബോര്‍ഡ്, ഡയമണ്ട് കട്ട് അലോയ് വീലുകള്‍ ഇവയെല്ലാം പുതിയ സ്കൂട്ടറിനെ വ്യത്യസ്തമാക്കുന്ന ഘടകങ്ങളാണ്. ടിവിഎസ് റേസിങ് പെഡിഗ്രി ടിവിഎസ് എന്‍ടോര്‍ക് 125ന് ഏറ്റവും മികച്ച ഇന്ധനക്ഷമതയാണ് ലഭ്യമാക്കുന്നത്. പുതുതലമുറ സിവിടിഐ-ആര്‍വിവി 124.79 സിസി, സിംഗിള്‍ സിലിന്‍ഡര്‍, 4 സ്ട്രോക്, 3-വാല്‍വ്, എയര്‍കൂള്‍ഡ് എസ്ഒഎച്ച്സി എന്‍ജിന് (7500 ആര്‍പിഎമ്മില്‍ 9.4 പിഎസും 5500 ആര്‍പിഎമ്മില്‍ 10.5 എന്‍എം) മണിക്കൂറില്‍ 95 കിലോമീറ്റര്‍ ആണ് ഉയര്‍ന്ന വേഗം. റൈഡര്‍ സുരക്ഷിതത്തോടൊപ്പം യാത്രാസുഖവും സൌകര്യവും എന്‍ടോര്‍ക് 125 ലഭ്യമാക്കും. വീതികൂടിയ  ട്യൂബ്ലെസ് ടയര്‍, ടെലസ്കോപ്പിക് സസ്പെന്‍ഷന്‍, യുഎസ്ബി ചാര്‍ജര്‍, സീറ്റിനടിയിലെ വിശാലമായ സ്റ്റോറേജ്, ടിവിഎസ് പേറ്റന്റുള്ള ഇസെഡ് സെന്റര്‍ സ്റ്റാന്‍ഡ് എന്നിവയാണ് മറ്റ് പ്രത്യേകതകള്‍. ഡേ ടൈം റണ്ണിങ് ലാമ്പുകളോടുകൂടിയ പുതിയ സ്കൂട്ടര്‍, മാറ്റ് യെല്ലോ, ഗ്രീന്‍, റെഡ്, വൈറ്റ് നിറങ്ങളില്‍ ലഭിക്കും.  62,350 രൂപയാണ് എന്‍ടോര്‍ക്കിന്റെ കൊച്ചി എക്സ് ഷോറൂംവില. പുരുഷന്മാരോടൊപ്പം സ്ത്രീകള്‍ക്കും അനായാസം ഉപയോഗിക്കാവുന്ന രൂപകല്‍പ്പനയിലുള്ള സ്കൂട്ടറിന്116 കിലോഗ്രാമാണ് ഭാരം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top