20 April Saturday

ഹിന്ദുസ്‌ഥാൻ ഇവി മോട്ടോഴ്‌സിന്റെ 
ഇലക്‌ട്രിക്‌ വാഹനങ്ങൾ അവതരിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 18, 2023


കൊച്ചി
സ്റ്റാർട്ടപ് സംരംഭമായ ഹിന്ദുസ്‌ഥാൻ ഇവി മോട്ടോഴ്‌സ് കോർപറേഷന്റെ നവീന സാങ്കേതികവിദ്യകൾ അടങ്ങിയ പുതിയ ഇലക്‌ട്രിക്‌ വാഹനങ്ങൾ വ്യവസായമന്ത്രി പി രാജീവ്, ഗതാഗതമന്ത്രി ആന്റണി രാജു എന്നിവർ ചേര്‍ന്ന് അവതരിപ്പിച്ചു. ടി ജെ വിനോദ് എംഎൽഎ ഉദ്‌ഘാടനം ചെയ്തു.

അമേരിക്കൻ കമ്പനിയായ ലാൻഡി ലാൻസോയുമായി സഹകരിച്ച് ലാൻഡി ലാൻസോ ഇ ബൈക്കായ ലാൻഡി ഇ ഹോഴ്‌സ്, ലാൻഡി ലാൻസോ ഇ സ്‌കൂട്ടറായ ലാൻഡി ഈഗിൾ ജെറ്റ് എന്നിവയാണ് വിപണിയിൽ ഇറക്കുന്നത്.  അതിവേഗ ചാർജിങ് സംവിധാനമുള്ള ബാറ്ററികളാണ് ഈ വാഹനങ്ങളുടെ സവിശേഷത. നാല് മാസത്തിനുള്ളിൽ രണ്ട് മോഡലുകളും വിപണിയിൽ ഇറക്കുമെന്ന് ഹിന്ദുസ്‌ഥാൻ ഇവി മോട്ടോഴ്‌സ് കോർപറേഷൻ മാനേജിങ് ഡയറക്ടർ ബിജു വർഗീസ് അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top