25 April Thursday

ടൊയോട്ടയുടെ പുതിയ ഇന്നോവ ക്രിസ്റ്റ വിപണിയിലെത്തി

വെബ് ഡെസ്‌ക്‌Updated: Monday May 16, 2016

കൊച്ചി > മികച്ച ശക്തിയും ആഡംബരവും നിറഞ്ഞ രണ്ടാം തലമുറ ടൊയോട്ട ഇന്നോവ ക്രിസ്റ്റ കൊച്ചിയില്‍ വിപണിയില്‍ ഇറക്കി. പുതിയ 2.8 ലിറ്റര്‍ ഡീസല്‍ എന്‍ജിനൊപ്പം ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ 2.4 ലിറ്റര്‍ ഡീസല്‍ എന്‍ജിനൊപ്പം 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ എന്നിങ്ങനെ തെരഞ്ഞെടുക്കാവുന്ന രണ്ട് മോഡലാണ് പുതിയ ഇന്നോവയ്ക്ക്. ഏറെ കരുത്തും സൌകര്യവും നിറഞ്ഞ പുതിയ ഫ്രെയിം, ഇക്കോ, പവര്‍ ഡ്രൈവ് മോഡുകള്‍ എന്നിവയും പ്രത്യേകതയാണ്.

സെഡ്എക്സ് ഗ്രേഡില്‍ സാധാരണ സുരക്ഷാ ഫീച്ചറുകള്‍ക്കുപുറമെ ഏഴ് എയര്‍ബാഗുംവെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട്  അസിസ്റ്റന്റ് കണ്‍ട്രോള്‍ എന്നിവയുമുണ്ട്. 11 വര്‍ഷം മുമ്പാണ് ഇന്ത്യയില്‍ ആദ്യതലമുറ ഇന്നോവ അവതരിപ്പിച്ചത്.

ഇത് വിപണിയില്‍നിന്ന് പിന്‍വലിക്കാനും ഉദ്ദേശിക്കുന്നതായി ടൊയോട്ട കിര്‍ലോസ്കറിന്റെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ടി എസ് ജയശങ്കര്‍ പറഞ്ഞു. 14,13,826 രൂപമുതല്‍ 21,10,073 രൂപ വരെയാണ് കൊച്ചിയിലെ എക്സ് ഷോറൂം വില.  ഗാര്‍നറ്റ് റെഡ്, വൈറ്റ് പേള്‍ ക്രിസ്റ്റല്‍ ഷൈന്‍, അവാന്ത്–ഗാര്‍ഡെ ബ്രോണ്‍സ് ടഫ് ആന്‍ഡ് സോഫിസ്റ്റിക്കേറ്റഡ് നിറങ്ങളില്‍ ലഭ്യമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top