20 April Saturday
ഓട്ടോ എക്സ്പോ 2016

വാഹന മാമാങ്കത്തിന് തിരശ്ശീല വീണപ്പോള്‍

എല്‍ദോ ബെഞ്ചമിന്‍Updated: Tuesday Feb 16, 2016

ഇന്ത്യന്‍ വാഹനവ്യവസായത്തിന്റെ കരുത്തും ശക്തിയും വിളിച്ചോതി ഈ മാസം നാലുമുതല്‍ അഞ്ചുദിവസം ഡല്‍ഹിയില്‍ അരങ്ങേറിയ ഇ ന്ത്യന്‍ ഓട്ടോ എക്സ്പോ അവസാനിച്ചപ്പോള്‍ വാഹന വ്യവസായരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കു മാത്രമല്ല, വാഹനപ്രേമികള്‍ക്കും അതൊരു വിരുന്നായി. ഇന്ത്യന്‍ വാഹനമേഖലയുടെ ക്രമമായുള്ള വളര്‍ച്ചയും ഉപയോക്താക്കളുടെ താല്‍പ്പര്യങ്ങളിലുണ്ടായ മാറ്റങ്ങളും എക്സ്പോയില്‍ പ്രകടമായി.

ഈ രംഗത്ത് സാങ്കേതികവിദ്യ പിടിമുറുക്കുന്നതും ഇന്ധന ക്ഷമത നല്‍കുന്ന ഹൈബ്രിഡ് കാറുകളുടെ വര്‍ധിച്ചുവരുന്ന പ്രാധാന്യവും മേളയില്‍ ദൃശ്യമായി. രാജ്യത്തെ വാഹനവ്യവസായം ആഭ്യന്തര മൊത്ത ഉല്‍പ്പാദനത്തിന്റെ ഏഴു ശതമാനവും നിര്‍മാണമേഖലയുടെ 47 ശതമാനവുമാണ് സംഭാവനചെയ്യുന്നത് എന്നതുതന്നെ ഈ മേഖലയ്ക്ക് സമ്പദ്രംഗത്തുള്ള ആധിപത്യം എത്രയാണെന്നു മനസ്സിലാക്കാനാകും. മേളക്കെത്തിയ ഓരോ സന്ദര്‍ശകനും കൃത്യമായ ആസൂത്രണത്തോടെയായിരുന്നു എത്തിയത്. 80 പുതിയ വാഹനങ്ങള്‍ അവതരിപ്പിച്ച മേളയില്‍ എല്ലാ സ്റ്റാളുകളിലും തിക്കും തിരക്കും ദൃശ്യമായിരുന്നു.

ഇന്ത്യന്‍ വാഹനപ്രേമികളുടെ താല്‍പ്പര്യം അടുത്തറിഞ്ഞ വാഹനനിര്‍മാതാക്കള്‍ അവരുടെ താല്‍പ്പര്യങ്ങള്‍ക്കൊത്ത് ഇണങ്ങിയ മോഡലുകള്‍ അവതരിപ്പിക്കുന്നതിന് മുന്‍തൂക്കം നല്‍കി. കാര്‍ വിപണിയിലെ തുടക്കക്കാരുടെ എന്‍ട്രിലെവല്‍ എന്ന വിഭാഗം പ്രീമിയം ബൈക്കുകള്‍ക്ക് വഴിമാറിക്കൊടുക്കുന്ന കാഴ്ച ഇത്തവണ ദൃശ്യമായിരുന്നു.  കാര്‍പ്രേമികള്‍ സെഡാന്‍ വിഭാഗത്തിലേക്കോ, സ്പോര്‍ട്സ് യൂട്ടിലിറ്റി വെഹിക്കിള്‍ എന്ന എസ്യുവി വിഭാഗത്തിലേക്കോ മാറുന്ന പ്രവണതയാണുള്ളത്.
കണ്‍സെപ്റ്റ് കാറുകള്‍ക്കു പകരം ഉടന്‍ വിപണിയിലിറക്കാവുന്ന  കാര്‍മോഡലുകളുടെ പ്രളയമായിരുന്നു ഇത്തവണയെന്നു പറയാം. അനുകൂല അവസരങ്ങള്‍ കണക്കിലെടുത്ത് ഈ മോഡലുകള്‍ വിപണിയില്‍ അവതരിപ്പിക്കാനാണ് കമ്പനികളുടെ തയ്യാറെടുപ്പ്. പരമാവധി സുരക്ഷയും ഇന്ധനക്ഷമതയും ഉറപ്പാക്കുന്നതിനുള്ള ഭാവി സാങ്കേതികവിദ്യകളുടെ ധാരാളിത്തവും ഇത്തവണ പ്രകടമായി. ഇത്തരത്തിലുള്ള സവിശേഷതകളെല്ലാമുള്ള 'ഫീച്ചര്‍ പാക്ഡ്' കാറുകളുടെ വില ഉപയോക്താക്കള്‍ക്ക് വലിയ പ്രശ്നമല്ലെന്നാണ് അവരുടെ താല്‍പ്പര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.

മുമ്പ് വാഹനം 45 വയസ്സിനു മുകളിലുള്ളവരാണ് വാങ്ങിയിരുന്നെതെങ്കില്‍ ഇന്ന് 30 വയസ്സുള്ള ചെറുപ്പക്കാരാണ് വാഹന ഉടമകള്‍. അതുകൊണ്ടുതന്നെ കാ

റുകളില്‍ യുവത്വത്തിന്റെ സവിശേഷതകള്‍ നിറയ്ക്കാന്‍ വാഹനനിര്‍മാതാക്കള്‍ മുന്‍തൂക്കം നല്‍കുന്നു. ഭാവിയില്‍ ഇന്ധനവില കുറയാനുള്ള സാധ്യത ഈ മേഖലയ്ക്ക് പ്രതീക്ഷ പകരുന്നുണ്ട്.
അമേരിക്കന്‍ വാഹനനിര്‍മാതാക്കളായ ജീപ്പ്, കൊറിയന്‍ വാഹനനിര്‍മാതാക്കളായ സംയോങ് എന്നിവരാണ് ഇത്തവണത്തെ പുതുമുഖങ്ങള്‍.
ലേഖകന്‍ കൊച്ചിയിലെനിപ്പോണ്‍ ടൊയോട്ടയുടെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് വിഭാഗം വൈസ് പ്രസിഡന്റാണ്.

റാങ്ക്ളര്‍, ഗ്രാന്‍ഡ് ചെറോക്കി  മോഡലുകളുമായി ജീപ്പ്

ഇത്തവണത്തെ ഓട്ടോ എക്സ്പോയില്‍ പുതുമുഖമായെത്തിയ അമേരിക്കന്‍ ബ്രാന്‍ഡായ ജീപ്പ്  റാങ്ക്ളര്‍, ഗ്രാന്‍ഡ് ചെറോക്കി മോഡലുകള്‍ പ്രദര്‍ശിപ്പിച്ചു. ഈ വര്‍ഷം പകുതിയോടെ രാജ്യത്ത് ജീപ്പ് ബ്രാന്‍ഡ് വാഹനങ്ങളുടെ വില്‍പ്പന ആരംഭിക്കാനാണ് കമ്പനിയുടെ പദ്ധതി.

ജീപ്പ് റാങ്ക്ളര്‍ അണ്‍ലിമിറ്റഡ്, ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി, ഉയര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുന്ന ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി എസ്ആര്‍ടി എന്നീ എസ്യുവി മോഡലുകളാണ് ഈ വര്‍ഷം പകുതിയോടെ ഇന്ത്യന്‍വിപണി കൈയടക്കാന്‍ എത്തുന്നത്.

മാരുതി സുസുകി വിറ്റാര ബ്രേസ

നാലുവര്‍ഷത്തെ തയ്യാറെടുപ്പിനൊടുവില്‍ മാരുതി അവതരിപ്പിച്ച കോംപാക്റ്റ് എസ്യുവിയാണ് വിറ്റാര ബ്രേസ. 2012 ഓട്ടോഎക്സ്പോയിലായിരുന്നു മാരുതി ഇത് ഷോകേസ് ചെയ്തത്.

 

ഇന്നോ

വയുടെപുതിയ മുഖം ക്രിസ്റ്റ

ടൊയോട്ട കിര്‍ലോസ്കര്‍ മോട്ടോഴ്സിന്റെ പുതിയ ഇന്നോവ ക്രിസ്റ്റയായിരുന്നു ഓട്ടോ എക്സ്പോയില്‍ ശ്രദ്ധനേടിയ മറ്റൊരു താരം.  11 വര്‍ഷമായി, ഇന്ത്യയില്‍ മള്‍ട്ടി പര്‍പ്പസ് വെഹിക്കിള്‍ ശ്രേണിയിലെ മികച്ച വാഹനമായി തുടരുന്ന ഇന്നോവയുടെ ഈ പുതിയ പതിപ്പ് ഒട്ടേറെ പുതുമകളോടെയാണ് നിരത്തിലെത്തുന്നത്്. ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പുതിയ മോഡലുകളുമായി ഫോക്സ് വാഗണ്‍

ഓട്ടോ എക്സ്പോയില്‍ ഫോക്സ് വാഗണ്‍ പവിലിയനിലെ കേന്ദ്രബിന്ദു അമിയോ ആയിരുന്നു. അമിയോ ആഗോളതലത്തില്‍ത്തന്നെ അവതരിപ്പിക്കപ്പെട്ടത് ഈ ഷോയിലാണ്.
ഇന്ത്യയില്‍ കോംപാക്റ്റ് സെഡാന്‍ കാറുകള്‍ക്ക്  വര്‍ധിച്ചുവരുന്ന പ്രിയം കണക്കിലെടുത്ത് രൂപകല്‍പ്പന നടത്തിയ അമിയോ നഗരവാസികളായ യുവാക്കളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഫോക്സ്വാഗണ്‍  തിഗ്വാന്‍, ഫോക്സ്വാഗണ്‍  പസ്സാറ്റ് ജിടിഇ, പോളോ ജിടിഐ എന്

നിവയായിരുന്നു ഇതര മോഡലുകള്‍.

ടക്സണുമായിഹ്യുണ്ടായ്

ഹ്യുണ്ടായ് തങ്ങളുടെ ആഗോള സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനമായ ടക്സണ്‍ അവതരിപ്പിച്ചു. ഇന്ത്യയിലെ വാഹനവിപണിയില്‍ വരാന്‍പോകുന്ന എസ്യുവികളുടെ മുന്നേറ്റത്തില്‍ മികച്ചൊരു ചുവടുവയ്പായാണ് ടക്സണ്‍  പരിഗണിക്കപ്പെടുന്നത്.

ഡിഎസ്കെ ബെനേലി ബൈക്കുകള്‍

പ്രമുഖ ഇറ്റാലിയന്‍ സൂപ്പര്‍ ബൈക്കിങ് ബ്രാന്‍ഡായ ബെനേലി  ഓട്ടോ എക്സ്പോയില്‍ നാല് പുതിയ സൂപ്പര്‍ ബൈക്ക് മോഡലുകളാണ് അവതരിപ്പിച്ചത്.  ടി നേക്കഡ് ടി 135, ബി എക്സ് 250, ടോര്‍നാഡോ 300, ടിആര്‍കെ 502 എന്നീ മോഡലുകളാണ് കമ്പനി പുതുതായി അവതരിപ്പിച്ചത്. ഡിഎസ്കെ ബനേലി ഷോ റൂമുകളില്‍ ഇവ ഉടന്‍ ലഭ്യമാകും.

ബലേനോആര്‍ എസ്

പുതിയ മാരുതി ബെലേനോ ഹാച്ച് ബാക്കിന്റെ പ്രകടന മികവുയര്‍ന്ന പതിപ്പാണ് ബലേനോ ആര്‍എസ്. സ്പോര്‍ട്ടിനെസ് നിറഞ്ഞ ആര്‍എസ് ഉയര്‍ന്ന ബി  വിഭാഗം ഹാച്ച്ബാക്കാണ്. നെക്സ ശൃംഖലയിലൂടെ ഉത്സവവേളയോടനുബന്ധിച്ച് വിപണിയിലെത്തിക്കാനാണ് മാരുതിയുടെ പദ്ധതി.

സുസുകി ഇഗ്നിസ്

കഴിഞ്ഞ ടോക്യോ മോട്ടോര്‍ ഷോയില്‍ സുസുകി പ്രിവ്യൂ ചെയ്ത മൈക്രോ എസ്യുവിയാണ് ഇഗ്നിസ്ഈ വര്‍ഷം ഉല്‍സവകാലവേളയില്‍ നിരത്തിലെത്തും

ഇസൂസു ഡി മാക്സ് വി ക്രോസ്

ഓഫ് റോഡ് സാഹസികയാത്രകള്‍ ആഗ്രഹിക്കുന്നവരെ ലക്ഷ്യം വച്ചുള്ള ഇന്ത്യയിലെ ആദ്യത്തെ സാഹസിക യൂട്ടിലിറ്റി  വാഹനമായ ഡി മാക്സ് വി ക്രോസ് ആണ് ഇസൂസു അവതരിപ്പിച്ചത്. വ്യാവസായിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഇസുസു ഡി മാക്സ് പിക് അപ്പിന്റെ പുതിയ നിരയും അവതരിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top