പുണെ >  കാത്തിരിപ്പിനു വിരാമമിട്ട് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ കോംപാക്ട് എസ്യുവി ആയ കെയുവി വണ്‍ ഡബിള്‍ ഓ വിപണിയിലെത്തി. പെട്രോള്‍ വേരിയന്റിന് 4.42 ലക്ഷം മുതലും ഡീസല്‍ വേരിയന്റിന് 5.22 ലക്ഷം മുതലുമാണ് പുണെയിലെ ഷോറൂം വില. 
ആറുപേര്‍ക്ക് സുഖസവാരി വാഗ്ദാനംചെയ്യുന്ന ചെറു എസ്യു വിയിലൂടെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തങ്ങളുടെ എം ഫാല്‍കണ്‍ പെട്രോള്‍ എന്‍ജിന്‍ വാഹനവിപണിയില്‍ അവതരിപ്പിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. അഞ്ച് സീറ്റിലും ലഭ്യമാണ്. ഡീസല്‍ എന്‍ജിന്‍ വകഭേദത്തിന് 25.32 കിലോമീറ്റര്‍ മൈലേജാണ് കമ്പനിയുടെ  വാഗ്ദാനം. രാജ്യത്ത്  ഏറ്റവും കൂടുതല്‍ മൈലേജുള്ള ഡീസല്‍ എസ് യുവി എന്ന അവകാശവാദവും കമ്പനി ഉന്നയിക്കുന്നുണ്ട്. 
സുരക്ഷയ്ക്കായി 2017ലെ മാനദണ്ഡങ്ങളാണ് പാലിച്ചിട്ടുള്ളത്.  ഇബിഡി സഹിതമുള്ള എബിഎസ് എല്ലാ വേരിയന്റുകളിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അത്യാകര്‍ഷകമായ ഇന്റീരിയറിനൊപ്പം ഡ്യൂവല്‍ എയര്‍ബാഗ്, കുട്ടികള്‍ക്കായി പിന്‍നിരയില്‍ ഐസോഫിക്സ് സീറ്റ് എന്നിവയും കെയു വി 100 യെ വ്യത്യസ്തമാക്കുന്നു. ഏഴ് വേരിയന്റുകളില്‍  ഏഴുനിറങ്ങളില്‍ ലഭ്യമാണ്.
      
        
        
		
              
	
ദേശാഭിമാനി  വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്. 
വാട്സാപ്പ് ചാനൽ   സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..