02 July Wednesday

ഹോണ്ട ടു വീലേഴ്‌സ് ഓൺലൈൻ ബുക്കിങ് തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 14, 2020

കൊച്ചി
ഹോണ്ട ടു വീലേഴ്‌സ് ഇന്ത്യ ഡിജിറ്റൽ ഓൺലൈൻ ബുക്കിങ് സൗകര്യം അവതരിപ്പിച്ചു. www.honda2wheelersindia.com. എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ലളിതമായ ആറു ഘട്ടങ്ങളിലൂടെ ഉപയോക്താക്കൾക്ക് ഇഷ്ടമുള്ള ഹോണ്ട ഇരുചക്ര മോഡലും നിറവും നിശ്ചയിക്കാം.

ഇതിലൂടെ അംഗീകൃത ഡീലറെ തെരഞ്ഞെടുക്കാനുമാകും. പേടിഎം, ക്രെഡിറ്റ്, -ഡെബിറ്റ് കാർഡുകൾ, നെറ്റ് ബാങ്കിങ്, യുപിഐ ഭീം തുടങ്ങിയവയിലൂടെ ഓൺലൈനായി 1,999 രൂപ അടച്ച് ബുക്ക് ചെയ്യാം. തികച്ചും സുരക്ഷിതമായ രീതിയിലാണ് ഈ ബുക്കിങ് പ്രക്രിയ അവതരിപ്പിച്ചിരിക്കുന്നതെന്നും ബുക്കിങ് റദ്ദാക്കുകയാണെങ്കിൽ മുഴുവൻ ബുക്കിങ് തുകയും തിരിച്ചുനൽകുമെന്നും ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ്‌ സ്‌കൂട്ടർ ഇന്ത്യ വിപണനവിഭാഗം ഡയറക്ടർ യാദ് വിന്ദർ സിങ് ഗുലേറിയ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top