25 April Thursday

കൂടുതൽ കരുത്താർജിച്ച് നെക്സൺ

സി ജെ ഹരികുമാർUpdated: Monday May 14, 2018

നിരത്തിലിറങ്ങി ചുരുങ്ങിയ കാലത്തിനുള്ളിൽ ജനശ്രദ്ധ പിടിച്ചുപറ്റിയ ടാറ്റാ മോട്ടോഴ്സിന്റെ ഹൈപ്പർ ഡ്രൈവ് സെൽഫ് ഷിഫ്റ്റ് ഗിയേഴ്സ് ഉള്ള നെക്സൺ ഓട്ടോമാറ്റിക‌്  പുറത്തിറക്കി. മൾട്ടിഡ്രൈവ് മോഡുകളുള്ള ഇന്ത്യയിലെ ആദ്യ എഎംടി ഓപ്ഷൻ വാഹനം പെട്രോൾ, ഡീസൽ പതിപ്പുകളിൽ ലഭ്യമാണ്. ക്ലച്ച് ഫ്രീ ഡ്രൈവ് അനുഭവം ആസ്വദിക്കുമ്പോൾതന്നെ മാനുവലി ഗിയർ മാറ്റാൻ സാധിക്കുന്ന 'മാനുവൽ ടിപ‌് ട്രോണിക്' മോഡ്, സ്റ്റോപ്പ്  ആൻഡ് ഗോ സിറ്റി ട്രാഫിക്കുകളിൽ സൗകര്യപ്രദമാകുന്ന സ്മാർട്ട്ഹിൽ അസിസ്റ്റ് ഉള്ള  ക്രാൾ ഫങ‌്ഷൻ എന്നിവ നെക്സണിന്റെ  പ്രത്യേകതകളാണ്.

മനോരഞ്ജകമായ ഡ്രൈവിങ‌് അനുഭവത്തിനായി ആന്റി സ്റ്റാൾ, കിക‌് ഡൗൺ, ഫാസ്റ്റ് ഓഫ്  മുതലായവ ഉൾപ്പെടുന്ന ഇന്റലിജന്റ് ട്രാൻസ്മിഷൻ കൺട്രോളർ എന്നിവ വാഹനത്തിനുണ്ട്.  ഡൽഹി എക്സ് ഷോറൂം പ്രകാരം പെട്രോൾ പതിപ്പിന് (1.2 ലി  ടർബോ ചാർജ്ഡ് റെവോട്രോൺ) 9.41 ലക്ഷവും, ഡീസൽ പതിപ്പ‌് (1.5 ലി ടർബോ ചാർജ്ഡ് റെവോടോർക്ക്) 10.30 ലക്ഷവുമാണ് പ്രാരംഭവില. ടാറ്റാ നെക്സൺ ഹൈപ്പർ ഡ്രൈവ് സെൽഫ് ഷിഫ്റ്റ് ഗിയേഴ‌്സ്,   മൾട്ടിഡ്രൈവ് മോഡുകൾ (ഇക്കോ, സിറ്റി, സ്പോർട്ട് ) ഉള്ള ഇന്ത്യയിലെ ആദ്യത്തെ  എഎംടിയാണ് നെക്സൺ.  നെക്സണിൽ  ഹൈപ്പർഡ്രൈവ് എസ്എസ്ജി അവതരിപ്പിച്ച‌് ഒരു വലിയവിപണി കൈയെത്തിപ്പിടിക്കാനാണ് ടാറ്റാ ശ്രമിക്കുന്നത്.

കോംപാക്ട് എസ്യുവി വിഭാഗത്തിൽ മാത്രമല്ല, എഎംടി വിഭാഗത്തിലും തങ്ങളുടെ വിപണിവിഹിതം വർധിപ്പിക്കുകയാണ് ടാറ്റയുടെ ലക്ഷ്യം.  സോണി സിൽവർ ഡ്യുവൽ ടോൺ ട്യൂൺ ഓപ്ഷനോടെ എത്തുന്ന എറ്റ്ന ഓറഞ്ച് നിറത്തിലുള്ള  പുതിയ മോഡൽ  ടാറ്റാ നെക്സൺ 209 മില്ലീമീറ്ററിന്റെ മികച്ച ഗ്രൗണ്ട് ക്ലിയറൻസ് നൽകുന്നുണ്ട്. അനവധി ഫീച്ചറുകൾകൊണ്ട് സമ്പന്നമാക്കിയ ഈ  കാറിൽ ഇന്റലിജന്റ്  ട്രാൻസ്മിഷൻ കൺട്രോളർ സജ്ജമാക്കിയിട്ടുണ്ട്.  ഓവർടേക്കിങ‌്, പെട്ടെന്നുള്ള ആക്സിലറേഷൻ  എന്നിവ ആവശ്യമായിവരുന്ന സാഹചര്യങ്ങളിൽ  മികച്ച പവർ ഔട്ട്പുട്ട് നൽകാൻ ഓട്ടോമാറ്റിക് ഗിയർഷിഫ്റ്റുകളെ  ഇതു സഹായിക്കുന്നു.

ക്ലച്ച് ഫ്രീ ഡ്രൈവ് അനുഭവം നൽകുന്നതിനു പുറമെ, സ്മാർട്ട് ഹിൽ അസിസ്റ്റും ക്രൗൾ ഫങ‌്ഷനും കാർയാത്രികർക്ക് മികച്ച സുഖസൗകര്യവും യാത്രാനുഭവവും നൽകും.  സ്മാർട്ട് ഹിൽ അസിസ്റ്റ് കയറ്റംകയറുന്ന സമയത്ത്  ട്രാഫിക്കിൽ നിർത്തിനിർത്തി കയറേണ്ടിവരുമ്പോൾ വാഹനം പിന്നിലേക്കു നീങ്ങാതെ സഹായിക്കുന്നു. ക്രൗൾ ഫങ‌്ഷൻ വളരെ സാവധാനം മുന്നോട്ടു നീങ്ങേണ്ടി വരുമ്പോൾ സഹായകരമാകുന്നു. ആക്സിലറേറ്റർ  അമർത്താതെതന്നെ കാർ മുന്നോട്ടുപോകാൻ ഇത് ഉപകാരപ്രദമാകും.  ധരിക്കാവുന്ന  പിഇപിഎസ് കീ  ആണ് വാഹനത്തിന്റെ മറ്റൊരു സവിശേഷത. ഉപയോക്താക്കൾക്ക്  കാർ കീ ഒരു റിസ്റ്റ് ബാൻഡ് ആയി ധരിക്കാനും അനായാസമായി നെക്സണിൽ പ്രവേശിക്കാനും സ്റ്റാർട്ട് ചെയ്യാനും സാധിക്കും.

സുരക്ഷയ്ക്ക് ഏറെ പ്രാധാന്യം കൽപ്പിക്കുന്ന ടാറ്റാ നെക്സണിൽ ഡ്യുവൽ ഫ്രണ്ട് എയർബാഗും  ഇലക‌്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷനുള്ള എബിഎസ് സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്.   350 ലി ബൂട്ട് സ്പേസ്, റിയർ 60:40 സീറ്റ് സ്പ്ലിറ്റ് ഉൾപ്പെടെയുള്ള വിശാലമായ ക്യാബിൻ എന്നിവ അധിക ലഗേജ് സംഭരണം സാധ്യമാക്കും. നെക്സ്റ്റ്ജെൻ  സ്മാർട്ട്ഫോൺ കണക്ടിവിറ്റിയുള്ള 6.5 ഫ്ളോട്ടിങ‌് ഡാഷ്ടോപ്പ് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റും ഹാർമൻ കാർഡോണിൽനിന്നുള്ള എട്ട‌് സ്പീക്കർ സിസ്റ്റവുമുണ്ട്. ഇത് ഒരു സറൗണ്ട് സൗണ്ട്  തിയറ്റർ അനുഭവം സമ്മാനിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top