26 April Friday

ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310 വിപണിയില്‍

വെബ് ഡെസ്‌ക്‌Updated: Tuesday Dec 12, 2017

മുന്‍നിര ഇരുചക്രവാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി സൂപ്പര്‍ പ്രീമിയം മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തില്‍ ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310 വിപണിയിലെത്തിച്ചു. വില 2,05,000 രൂപ.

മികച്ച പ്രകടനം, റൈഡിങ് ഡൈനാമിക്സ്, കരുത്തുറ്റ രൂപകല്‍പ്പന എന്നിവയാണ് പുതിയ മോട്ടോര്‍ സൈക്കിളിന്റെ പ്രത്യേകതകള്‍.
312 സിസി, സിംഗിള്‍ സിലിന്‍ഡര്‍, 4 സ്ട്രോക്ക്, 4 വാല്‍വ് ലിക്വിഡ് കൂള്‍ഡ് എന്‍ജിന്‍ എന്നിവ അപ്പാച്ചെയെ വേറിട്ടുനിര്‍ത്തുന്നു. 6 സ്പീഡ് സൂപ്പര്‍ സ്ളിക് ഗിയര്‍ ബോക്സ് നല്‍കുന്നത് പുതിയൊരു റേസ് ഷിഫ്റ്റ് അനുഭൂതിയാണ്.

2.9 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍നിന്ന് 60 കിലോമീറ്റര്‍ ആക്സിലറേഷന്‍ ലഭ്യമാക്കുന്ന മോട്ടോര്‍ സൈക്കിളിന് മണിക്കൂറില്‍ 160 കിലോമീറ്റര്‍വരെയാണ് സ്പീഡ്.
കരുത്തിന്റെയും ഭാരത്തിന്റെയും അനുപാതം ഏറ്റവും മികച്ചതാണ്. ഭാരംകുറഞ്ഞ ട്രെല്‍സ്-ഫ്രെയിം ചേസിസ് ആണ് ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310ന്റേത്.
വെര്‍ട്ടിക്കല്‍ സ്പീഡോ-കം-ടാക്കോ മീറ്റര്‍, എല്‍ഇഡി ട്വിന്‍ പ്രൊജക്ടര്‍ ഹെഡ് ലാമ്പുകള്‍, മിഷലിന്‍ സ്ട്രീറ്റ് സ്പോര്‍ട്ട് ടയറുകള്‍ എന്നിവയും ശ്രദ്ധേയങ്ങളാണ്. മിഷലിന്‍ ടയറുകള്‍ ഉപയോഗിക്കുന്ന ആദ്യ സബ്-500 സിസി മോട്ടോര്‍ സൈക്കിള്‍ ആണിത്. കെവൈബി റേയ്സ് ട്യൂണ്‍സ് സസ്പെന്‍ഷന്‍, ഇലക്ട്രോണിക് ഫ്യൂവല്‍ ഇന്‍ജക്ഷന്‍ എന്നിവയാണ് മറ്റ് പ്രത്യേകതകള്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top