27 April Saturday

ഡീലര്‍മാര്‍ക്ക് പിന്തുണയുമായി ഹോണ്ട

വെബ് ഡെസ്‌ക്‌Updated: Saturday Apr 11, 2020


കൊച്ചി
ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടർ, ഇന്ത്യയിലെ വിൽപ്പന, സേവന ബിസിനസ് പങ്കാളികളെ സഹായിക്കുന്നതിന് ദുരിതാശ്വാസ നടപടി പ്രഖ്യാപിച്ചു. 21 ദിവസത്തെ ലോക്ക്ഡൗൺ കാലത്ത്‌ എല്ലാ ഡീലർമാരുടെയും പക്കലുള്ള ബിഎസ്-6 വാഹനങ്ങളുടെ  വായ്പാ പലിശച്ചെലവ് ഹോണ്ട വഹിക്കുമെന്നും പിന്തുണ പാക്കേജ് ഉടൻ ഡീലർമാർക്ക് ലഭ്യമാക്കുമെന്നും മാർക്കറ്റിങ് ഡയറക്ടർ യദ്‌വീന്ദർസിങ് ഗുലേരിയ പറഞ്ഞു.

സെയിൽസ്, സർവീസ്, സ്‌പെയർ പാർട്‌സ് വിഭാഗങ്ങൾക്ക് പാക്കേജിന്റെ ആനുകൂല്യം ലഭിക്കും. മാർച്ച് 15 മുതൽ ഏപ്രിൽ 15 വരെ സൗജന്യ സർവീസും വാറന്റിയും നിശ്ചയിച്ചിരുന്ന ഉപയോക്താക്കൾക്ക് ഈ ആനുകൂല്യം രണ്ടുമാസംകൂടി നീട്ടുമെന്ന്‌ നേരത്തെ ഹോണ്ട പ്രഖ്യാപിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top