25 April Thursday

നിരത്ത് കീഴടക്കാന്‍ ബ്ലൂലിങ്ക് കണക‌്ടിവിറ്റിയുമായി ഹ്യുണ്ടായ് വെന്യൂ

വെബ് ഡെസ്‌ക്‌Updated: Thursday Apr 11, 2019


കൊച്ചി
ഇന്ത്യൻ നിരത്തുകൾ കീഴടക്കാൻ രാജ്യത്തെ പ്രമുഖ കാർ ഉൽപ്പാദകരായ ഹ്യുണ്ടായ് മോട്ടോർസ് ‘വെന്യൂ’ പുതിയ മോഡൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഇന്ത്യയിലെ ആദ്യത്തെ കണക്റ്റഡ് എസ് യുവിയായ വെന്യൂ,  നിരവധി കണക‌്ടിവിറ്റി സംവിധാനങ്ങളും സുരക്ഷാ ഫീച്ചറുകളുമുള്ള ഹ്യുണ്ടായ് ബ്ലൂലിങ്ക് കണക‌്ടിവിറ്റി സാങ്കേതിക വിദ്യയോടെയാണ് അവതരിപ്പിക്കപ്പെടുക. വോഡഫോൺ ഇ- സിം, ശബ്ദത്തിന് അനുസരിച്ച് പ്രവർത്തിക്കുന്ന നിർമിത ബുദ്ധി സംവിധാനം എന്നിവ വഴിയാണ് ബ്ലൂലിങ്ക് സാങ്കേതികവിദ്യ പ്രവർത്തിക്കുക. 33 സവിശേഷതകൾ ഉൾക്കൊള്ളുന്നതാണ്  ബ്ലൂലിങ്ക്. ഇതിലെ വെഹിക്കിൾ മാനേജ്മെന്റ‌് റിലേഷൻഷിപ‌് സർവീസ്, സുരക്ഷിതത്വം തുടങ്ങിയ 10 സേവനങ്ങൾ ഇന്ത്യൻ ​ഗതാഗതത്തെ അടിസ്ഥാനപ്പെടുത്തി വികസിപ്പിച്ചെടുത്തതാണെന്ന് കമ്പനി പറയുന്നു.

എളുപ്പത്തിൽ ഉപയോ​ഗിക്കുന്നതിന‌് സേവ് അവർ സോൾസ് (എസ്ഒഎസ്), റോഡ്സൈഡ് അസിസ്റ്റന്റ‌്സ‌്  ആൻഡ‌് ബ്ലൂലിങ്ക് ബട്ടൺ എന്നിവ റിയൽ വ്യൂ മിററിന്റെ ഉൾഭാ​ഗത്താണ് സജ്ജീകരിച്ചിരിക്കുന്നത്. റിമോർട്ട് കൺട്രോൾ സംവിധാനങ്ങളായി എൻജിൻ സ്റ്റാർട്ട് ആൻഡ‌് സ്റ്റോപ്പ്, ക്ലൈമറ്റ‌് കൺട്രോൾ, ലോക്ക് ആൻഡ‌് അൺലോക്ക് തുടങ്ങിയ സംവിധാനങ്ങളും ഈ വാഹനത്തിൽ ഉണ്ടാകും. അതോടൊപ്പം പുതിയ വാഹനത്തിൽ ഹ്യുണ്ടായ് സ്പീഡ് അലർട്ട്, പാനിക് നോട്ടിഫിക്കേഷൻ, ഷെയർ നോട്ടിഫിക്കേഷൻ തുടങ്ങിയ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് ഉപയോ​ക്താക്കൾക്ക് കൂടുതൽ സുരക്ഷിതത്വവും സു​ഗമമായ ഡ്രൈവിങ്ങും സാധ്യമാക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ഒരു മനുഷ്യന്റെ മൂന്നാമത്തെ ഇടം എന്ന ആശയത്തെ ഉള്‍ക്കൊണ്ടുകൊണ്ടാണ്  പുതിയ എസ് യുവിക്ക‌് വെന്യൂ എന്ന് പേര് നല്‍കിയിരിക്കുന്നതെന്നും തീര്‍ച്ചയായും പോകേണ്ട സ്ഥലം എന്ന ആശയത്തെയാണ് ഇതിലൂടെ അവതരിപ്പിക്കുന്നതെന്നും കമ്പനി പറയുന്നു. ഹ്യുണ്ടായിയുടെ സാൻട്രോ, ​ഗ്രാൻഡ‌് ഐ 10 എന്നിവയ്ക്ക് അടിസ്ഥാനമൊരുക്കുന്ന പ്ലാറ്റ്ഫോമിൽ തന്നെയാണ് പുതിയ വെന്യൂവും ഒരുക്കിയിരിക്കുന്നത്. അടിസ്ഥാന മോഡലിൽ മുതൽ എയർ ബാ​ഗ്, എബിഎസ്, ഇഡിബി സംവിധാങ്ങളുണ്ടാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top