19 April Friday

ഡല്‍ഹി ഓട്ടോ എക്സ്പോ 2016–ല്‍ മൂന്ന് പുതിയ മോഡലുകളുമായി ഫോക്സ്‌വാഗണ്‍

വെബ് ഡെസ്‌ക്‌Updated: Monday Jan 11, 2016

കൊച്ചി > 13–ാമത് ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ ഫോക്സ്‌വാഗണ്‍ ഇന്ത്യ മൂന്ന് പുതിയ മോഡലുകളവതരിപ്പിക്കും. ഇന്ത്യയിലേക്ക് മാത്രമായി രൂപകല്‍പന ചെയ്യപ്പെട്ട, നാമകരണം ചെയ്യാനിരിക്കുന്ന കോംപാക്റ്റ് സെഡാന്‍, തിഗ്വാന്‍, പസ്സാറ്റ് ജിറ്റിഇ എന്നിവയാണ് ഈ കാറുകള്‍. 4 മീറ്ററില്‍ താഴെയുള്ള ഇന്ത്യന്‍ കോംപാക്റ്റ് സെഡാന്‍ ഫോക്സ്‌‌വാഗന്റെ മഹാരാഷ്ട്രയിലെ ചക്കാന്‍ ഫാക്റ്ററിയില്‍ ഉല്‍പാദിപ്പിച്ചതാണ്.

ഇന്ത്യയില്‍ കോംപാക്റ്റ് സെഡാന്‍ കാറുകള്‍ക്കുള്ള വര്‍ധിച്ച സ്വീകാര്യത കണക്കിലെടുക്കുമ്പോള്‍ ഉന്നത സാങ്കേതിക വിദ്യ, ഒന്നാന്തരം സൌകര്യങ്ങള്‍, ഏറ്റവും മികച്ച സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവയോടുകൂടിയ ഇന്ത്യന്‍ കോംപാക്റ്റ് സെഡാന്‍ വിപണിയില്‍  തിളങ്ങുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ഫോക്സ്വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യ ഡയരക്റ്റര്‍ മൈക്കല്‍ മേയര്‍ പറഞ്ഞു.

പരിസ്ഥിതിക്കനുയോജ്യമായി രൂപകല്‍പന ചെയ്യപ്പെട്ടിട്ടുള്ള പ്ളഗ്–ഇന്‍ ഹൈബ്രിഡ് പസ്സാറ്റ് ജിറ്റിഇയുടേത് കരുത്തുറ്റ 1.4 ലീറ്റര്‍ ടിഎസ്ഐ എഞ്ചിനാണ്. ഇലക്ട്രിക് മോട്ടോറും ഇതിനോടൊപ്പമുണ്ട്. പരമാവധി ഇന്ധനക്ഷമത ല‘്യമാക്കാന്‍ ഈ എഞ്ചിന് കഴിയും.യൂറോപ്പില്‍ തരംഗം സൃഷ്ടിച്ച് കഴിഞ്ഞിട്ടുള്ള തിഗ്വാന്‍ ഇതുള്‍പ്പെട്ട എസ്യുവി വി‘ാഗത്തില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന കാറാണ്.

ആഢംബരം, സുരക്ഷിതത്വം, മികവ് എന്നിവ ഒത്തുചേര്‍ന്നിരിക്കുന്ന തിഗ്വാന്‍ ഇന്ത്യന്‍ എസ്യുവി വിപണിയില്‍ കോളിളക്കം സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഈ മൂന്ന് പുതിയ മോഡലുകള്‍ക്കൊപ്പം ഈയിടെ വിപണിയിലെത്തിയ ട്വന്റിഫസ്റ്റ് സെഞ്ച്വറി ബീറ്റില്‍, ജെറ്റ, വെന്റോ, പോളോ, ക്രോസ് പോളോ എന്നിവയും ഡല്‍ഹി എക്സ്പോയില്‍ ഉള്‍പ്പെടുത്തും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top