20 April Saturday

ഇന്നോവ ടൂറിങ് സ്പോര്‍ട്ടുമായി ടൊയോട്ട

വെബ് ഡെസ്‌ക്‌Updated: Wednesday May 10, 2017

കൊച്ചി > ടൊയോട്ട കിര്‍ലോസ്കര്‍ മോട്ടോറിന്റെ പുതിയ ഇന്നോവ ടൂറിങ് സ്പോര്‍ട്ട് നിരത്തിലിറങ്ങി. എസ്യുവി എന്നതുപോലെ ആകര്‍ഷകമായ എംപിവിയാണ് ടൂറിങ് സ്പോര്‍ട്ട്.

ഊര്‍ജംതുളുമ്പുന്ന പുറംമോടിയും ആകര്‍ഷകമായ ഇന്റീരിയറും മികച്ച സുരക്ഷയും മികവുറ്റ പ്രകടനവുമാണ് ഇന്നോവ ടൂറിങ് സ്പോര്‍ട്ടിന്റെ പ്രത്യേകത.
ആകര്‍ഷകമായ രൂപകല്‍പ്പനയാണ് ഇന്നോവ ടൂറിങ് സ്പോര്‍ട്ടിന്റെ  പ്രത്യേകത. കറുപ്പുനിറത്തിലുള്ള ഫ്രന്റ് ഗ്രില്ലും സ്മോക്ഡ് ക്രോം ഹെഡ്ലാമ്പുകളും ഫ്രന്റ് ബമ്പര്‍ സ്പോയിലറും ആകര്‍ഷകത്വം നല്‍കുന്നു. സീറ്റുകളിലെ ചുവന്ന തയ്യലുകളും കണ്‍സോള്‍ ബോക്സും ചുവന്ന ഇല്യൂമിനേഷനുള്ള കോംബിമീറ്ററും പ്രത്യേകതയാണ്. വൈല്‍ഡ്ഫയര്‍ (റെഡ്), വൈറ്റ് പേള്‍ ക്രിസ്റ്റല്‍ ഷൈന്‍ എന്നിവയാണ് ഇന്നോവ ടൂറിങ് സ്പോര്‍ട്ടിന്റെ നിറങ്ങള്‍.

ഇന്നോവ ക്രിസ്റ്റയ്ക്കു തുല്യമായ പ്രകടനം കാഴ്ചവയ്ക്കുന്ന പുതിയ ടൂറിങ് സ്പോര്‍ട്ട് രണ്ടുതരം ഡീസല്‍ എന്‍ജിനുകളിലും പെട്രോള്‍ എന്‍ജിനിലും ലഭ്യമാണ്.
സ്റ്റൈലിങ്ങിനും ആകര്‍ഷണീയതയ്ക്കും ഏറെ പ്രാധാന്യം നല്‍കുന്നതാണ് പുതിയ കാര്‍. യുവാക്കള്‍ക്കും ആധുനികത ഇഷ്ടപ്പെടുന്നവര്‍ക്കുമായി രൂപകല്‍പ്പനചെയ്തതാണിത്.

 പെട്രോള്‍ മാനുവലിന് 17,79,000 രൂപയും പെട്രോള്‍ ഓട്ടോമാറ്റിക്കിന് 20,84,500 രൂപയും ഡീസല്‍ മാനുവലിന് 18,91,000 രൂപയും ഡീസല്‍ ഓട്ടോമാറ്റിക്കിന് 22,15,500 രൂപയുമാണ് പുതിയ ടൂറിങ് സ്പോര്‍ട്ടിന്റെ ഡല്‍ഹിയിലെ എക്സ് ഷോറൂംവില.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top