22 September Friday

മഹീന്ദ്ര ഥാർ പുതിയപതിപ്പ്; 9.99 ലക്ഷം രൂപ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 10, 2023

കൊച്ചി> രാജ്യത്തെ എസ്യുവി വിഭാഗത്തിന്‍റെ തുടക്കക്കാരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് ജനപ്രിയ ഥാര്‍ മോഡലിന്‍റെ പുതിയ ശ്രേണി അവതരിപ്പിച്ചു. രണ്ട് എന്‍ജിന്‍ ഓപ്ഷേനുകളോടു കൂടിയ റിയര്‍ വീല്‍ ഡ്രൈവ് (ആര്‍ഡബ്ല്യുഡി) വേരിയന്‍റും, മെച്ചപ്പെടുത്തിയ ശേഷിയോടെ ഫോര്‍ വീല്‍ ഡ്രൈവ് (4ഡബ്ല്യൂഡി)  വേരിയന്‍റും ഉള്‍പ്പെടുന്നതാണ് പുതിയ ശ്രേണി. ആര്‍ഡബ്ല്യുഡി ശ്രേണിയുടെ ഡീസല്‍ വകഭേദം മാനുവല്‍ ട്രാന്‍സ്മിഷനോടുകൂടി 117 ബിഎച്ച്പി കരുത്തും, 300 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഏറ്റവും പുതിയ ഡി117 സിആര്‍ഡിഇ എഞ്ചിനിലാണ് വരുന്നത്. എംസ്റ്റാലിയന്‍ 150 ടിജിഡിഐ എഞ്ചിനാണ് ആര്‍ഡബ്ല്യുഡി ശ്രേണിയുടെ ഗ്യാസോലിന്‍ വേരിയന്‍റിന് കരുത്തേകുന്നത്. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനോട് കൂടി 150 ബിഎച്ച്പി കരുത്തും, 320 എന്‍എം ടോര്‍ക്കും നല്‍കുന്നു.

എസ്യുവി വാങ്ങുന്നവരുടെ വിപുലമായ ഉപഭോക്തൃ അടിത്തറയ്ക്കും ഈ ജനപ്രിയ എസ്യുവി സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ആകര്‍ഷകമായ 9.99 ലക്ഷം രൂപയിലാണ് പുതിയ ഥാര്‍ ആര്‍ഡബ്ല്യുഡി ശ്രേണിയുടെ വില ആരംഭിക്കുന്നത്. ‘എക്സ്പ്ലോര്‍ ദി ഇംപോസിബിള്‍’ എന്ന വാഗ്ദാനം അനുസരിച്ച് വളരെ സവിശേഷമായ ഒരു ഡ്രൈവിങ് അനുഭവവും ഥാര്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നു. 

നൂതന ഇലക്ട്രോണിക് ബ്രേക്ക് ലോക്കിങ് ഡിഫറന്‍ഷ്യലുമായാണ് ഥാറിന്‍റെ 4ഡബ്ല്യുഡി വകഭേദം വരുന്നത്. ബോഷുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ഈ സംവിധാനം ഓഫ്റോഡ് പ്രേമികള്‍ക്ക് താഴ്ന്ന ട്രാക്ഷന്‍ സാഹചര്യങ്ങളെ കൂടുതല്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കും. മെക്കാനിക്കല്‍ ലോക്കിങ് ഡിഫറന്‍ഷ്യല്‍ (എംഎല്‍ഡി) ഇപ്പോഴും ഇഷ്ടപ്പെടുന്നവര്‍ക്ക് ഇത് എല്‍എക്സ് ഡീസല്‍ 4ഡബ്ല്യുഡി വേരിയന്‍റുകളില്‍ ഒരു ഓപ്ഷനായും ലഭ്യമാകും. അതേസമയം 4ഡബ്ല്യുഡിയുടെ പവര്‍ട്രെയിന്‍ ലൈനപ്പില്‍ മാറ്റമുണ്ടാവില്ല. 150 ബിഎച്ച്പി കരുത്തും 320 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ എംസ്റ്റാലിയന്‍ 150 ടിജിഡിഐ പെട്രോള്‍ എഞ്ചിനും, 130 ബിഎച്ച്പി കരുത്തും 320 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.2 ലിറ്റര്‍ എംഹോക് 130 ഡീസല്‍ എഞ്ചിനുമാണ് 4ഡബ്ല്യുഡി വേരിയന്‍റുകള്‍ക്ക് കരുത്തേകുന്നത്. 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ അല്ലെങ്കില്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്നീ ഓപ്ഷനുകളില്‍ ഈ എഞ്ചിനുകള്‍ തിരഞ്ഞെടുക്കാം.മഹീന്ദ്ര ഥാര്‍ കാര്യക്ഷതമയുള്ള എസ്യുവി മാത്രമല്ല ഒരു വികാരം കൂടിയാണെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് ഓട്ടോമോട്ടീവ് ഡിവിഷന്‍ സിഇഒ വീജയ് നക്ര പറഞ്ഞു. പുതിയ ആര്‍ഡബ്ല്യുഡി വേരിയന്‍റുകളിലൂടെ ഥാര്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് കൂടുതല്‍ പ്രാപ്യമായതായി  മാറ്റി. അതേസമയം യഥാര്‍ഥ ഓഫ്റോഡര്‍മാരെ സന്തോഷിപ്പിക്കുന്ന രീതിയിലാണ് 4ഡബ്ല്യൂഡി വേരിയന്‍റില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ ചെയ്തിരിക്കുന്നത്. അസാധ്യമായത് പര്യവേക്ഷണം ചെയ്യാനും ഥാറിലേക്ക് പുതിയ ആരാധകരെ ചേര്‍ക്കാനുള്ള ആവേശം വര്‍ധിപ്പിക്കാനും ഥാറിന്‍റെ പുതിയ ശ്രേണിയിലൂടെ സാധിക്കുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 വ്യക്തിഗതമാക്കുന്നതിനെ  അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുന്നതാണ് പുതിയ ഥാര്‍ ശ്രേണി. ബ്ലേസിങ് ബ്രോണ്‍സ്, എവറസ്റ്റ് വൈറ്റ് എന്നിങ്ങനെ രണ്ട് പുതിയ കളര്‍ ഓപ്ഷനുകള്‍ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാനാവും. ഇന്‍റീരിയര്‍-എക്സ്റ്റീരിയര്‍ സ്റ്റൈലിങ് ഓപ്ഷനുകളും ഉള്‍പ്പെടുന്ന നാലു വ്യത്യസ്ത ഡിസൈനുകളിലുള്ള പുതിയ ആക്സസറി പായ്ക്കുകളും പുതിയ ഥാര്‍ ശ്രേണി ലഭ്യമാക്കുന്നു. ഉപഭോക്താക്കളുടെ ആവശ്യം കണക്കിലെടുത്ത് ഫ്രണ്ട് ആന്‍ഡ് റിയര്‍ ആംറെസ്റ്റുകള്‍ ആക്സസറികളും പുതിയ ശ്രേണി ഥാറിലുണ്ട് ബില്‍റ്റ്-ഇന്‍ സ്റ്റോറേജുമായാണ് ആംറെസ്റ്റുകള്‍ വരുന്നതെന്ന സവിശേഷതയുമുണ്ട്. കൂടുതല്‍ സൗകര്യത്തിനായി പിന്‍ഭാഗത്തെ ആംറെസ്റ്റുകളില്‍ കപ്പ് ഹോള്‍ഡറുകളും യുഎസ്ബി ചാര്‍ജിങ് പോര്‍ട്ടുകളും സജ്ജീകരിച്ചു. ഹാര്‍ഡ് ടോപ്പ് ഓപ്ഷനോടു കൂടി മാത്രമായിരിക്കും ആര്‍ഡബ്ല്യുഡി ശ്രേണി ലഭ്യമാവുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top