12 July Saturday

ഡാറ്റ്സണ്‍ റെഡി–ഗോക്ക് 2.43 ലക്ഷം രൂപമുതല്‍

വെബ് ഡെസ്‌ക്‌Updated: Thursday Jun 9, 2016

കൊച്ചി > ചെറുകാര്‍ വിഭാഗത്തില്‍ ഇന്ത്യയിലെ ആദ്യ അര്‍ബന്‍ ക്രോസ് ഹാച്ച്ബാക്ക് എന്ന അവകാശവാദവുമായി ഡാറ്റ്സണ്‍ റെഡി–ഗോ കേരളത്തില്‍ അവതരിപ്പിച്ചു. കൊച്ചിയിലെ എക്സ് ഷോറൂംവില 2.43 ലക്ഷം രൂപമുതല്‍ 3.40 ലക്ഷം രൂപവരെയാണ്.

പുതുമയാര്‍ന്ന ഡിസൈനും മികച്ച പ്രകടനമികവുമുള്ള ഡാറ്റ്സണ്‍ റെഡിഗോ അഞ്ച് വകഭേദങ്ങളില്‍ ലഭ്യമാണെന്ന് കൊച്ചിയില്‍ വാഹനം പുറത്തിറക്കി നിസാന്‍ മോട്ടോര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാര്‍ക്കറ്റിങ് വൈസ് പ്രസിഡന്റ് സഞ്ജയ് ഗുപ്ത പറഞ്ഞു. 

ഉയരമുള്ള ടോള്‍ബോയ് രൂപകല്‍പ്പനയിലുള്ള കാറിന് ഈ വിഭാഗത്തിലെ  മികച്ച ഗ്രൌണ്ട് ക്ളിയറന്‍സുണ്ട്. 185 മി. മീ. ഉയരമുള്ള ബോഡി, കൂടുതല്‍ ഉള്‍വിസ്താരം, ഡ്രൈവര്‍ക്ക് മെച്ചപ്പെട്ട റോഡ്കാഴ്ച എന്നിവ ഉറപ്പാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ലിറ്ററിന് 25.17 കി.മീ  മൈലേജുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top