25 April Thursday

ദീപാവലി സഹായിച്ചു; ഒക്ടോബറില്‍ വാഹനവില്‍പ്പന ഉയര്‍ന്നു

വെബ് ഡെസ്‌ക്‌Updated: Friday Nov 3, 2017

ന്യൂഡല്‍ഹി > ദീപാവലി ആഘോഷങ്ങളുടെ ചുവടുപിടിച്ച് രാജ്യത്തെ വാഹനവില്‍പ്പന ഉയര്‍ന്നു. ജനപ്രിയ വാഹനനിര്‍മാതാക്കളായ മാരുതി 1.46 ലക്ഷം വാഹനങ്ങള്‍ ഒക്ടോബറില്‍ വിറ്റഴിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മുന്‍വര്‍ഷത്തെക്കാള്‍ ഒമ്പതുശതമാനം വര്‍ധനയാണിത്്.

ടൊയോട്ട കിര്‍ലോസ്കര്‍ വില്‍പ്പനയില്‍ ആറുശതമാനം വര്‍ധന നേടി. തൊട്ടു മുന്‍വര്‍ഷം ഇതേ കാലയളവില്‍ 12625 വാഹനങ്ങള്‍ വിറ്റപ്പോള്‍ ഈ ഒക്ടോബറില്‍ 14000 വാഹനങ്ങള്‍ വില്‍ക്കാന്‍ ടൊയോട്ടക്കായി.

ടാറ്റാ മോട്ടോഴ്സ് വില്‍പ്പനയില്‍ അഞ്ചുശതമാനം വര്‍ധനയോടെ 48,886 വാഹനങ്ങള്‍ വില്‍ക്കാനായിട്ടുണ്ട്. അതേസമയം മഹീന്ദ്രയുടെ വാഹനവില്‍പ്പനയില്‍ ഇടിവ് ദൃശ്യമായി. കഴിഞ്ഞ ഒക്ടോബറില്‍ 52,008 വാഹനങ്ങള്‍ വിറ്റസ്ഥാനത്ത് മഹീന്ദ്രയ്ക്ക് ഇക്കഴിഞ്ഞമാസം 51,149 വാഹനങ്ങളേ വില്‍ക്കാനായുള്ളു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top