20 April Saturday

ഇന്നോവ ക്രിസ്റ്റ എത്തി, വില 13,83,677

വെബ് ഡെസ്‌ക്‌Updated: Tuesday May 3, 2016

കൊച്ചി >  ടൊയോട്ടയുടെ ഏറെ ജനപ്രീതി നേടിയ ഇന്നോവയുടെ ഏറ്റവും പുതിയ മോഡല്‍ ഇന്നോവ ക്രിസ്റ്റ വിപണിയിലെത്തി. 13,83,677 രൂപ മുതല്‍ 20,77,930 രൂപ വരെ വിലയില്‍ (മുംബൈ എക്സ് ഷോറൂം) എത്തുന്ന ഇന്നോവ ക്രിസ്റ്റയുടെ വിവിധ മോഡലുകള്‍ മെയ് 13 മുതല്‍ ഉപയോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങും.

ഇഎസ്ഡ് എക്സ്, വിഎക്സ്, ജിഎക്സ്, ജി, എന്നിങ്ങനെ നാലു മോഡലുകളിലാണ് ക്രിസ്റ്റ എത്തുന്നത് . ഇഎസ്ഡ് എക്സ്, വിഎക്സ്, മോഡലുകള്‍ക്ക് ഓട്ടോമാറ്റിക്ക് പതിപ്പും ടൊയോട്ട  മോട്ടോര്‍  അവതരിപ്പിക്കുന്നു. 6 സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷനോടു കൂടിയ 2.8 ലിറ്റര്‍ ഡീസല്‍ എന്‍ജിനും, 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനോടു കൂടിയ 2.4 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് ഇന്നോവ ക്രിസ്റ്റ മോഡലുകളുടെ കരുത്ത്. 2.8 ലിറ്റര്‍ 6 സ്പീഡ് ഓട്ടോമാറ്റിക്ക് മോഡലിന് 14.29 കിലോമീറ്ററും 2.4 ലിറ്റര്‍ മാനുവല്‍ മോഡലിന് 15.10  കിലോമീറ്ററുമാണ് ഇന്ധനക്ഷമത.

ഇന്നോവ ക്രിസ്റ്റയുടെ എല്ലാ മോഡലുകളിലും 3 എയര്‍ബാഗ്, ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്സ് ഡിസ്ര്ടിബ്യൂഷന്‍, ബ്രേക്ക് അസിസ്റ്റ് തുടങ്ങിയ സുരക്ഷ സംവിധാനങ്ങളുണ്ട്. ഇഎസ്ഡ് എക്സ മോഡലിനാകട്ടെ ഇതിനു പുറമെ 7 എയര്‍ബാഗും വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ അസിസ്റ്റ്് കണ്‍ട്രോള്‍ തുടങ്ങിയ സവിശേഷതകളുമുണ്ട്.

ഗാര്‍നെറ്റ് റെഡ്, വൈറ്റ് പേള്‍ ക്രിസ്റ്റല്‍ ഷൈന്‍, അവാന്ത്–ഗാര്‍ഡ് ബ്രോണ്‍സ്, സില്‍വര്‍, ഗ്രേ, സൂപ്പര്‍ വൈറ്റ് എന്നീ നിറങ്ങളില്‍ ലഭ്യമാണ് ഇന്നോവ ക്രിസ്റ്റ.
എക്കോ, പവര്‍ മോഡുകള്‍, ക്രൂയ്സ് കണ്‍ട്രോള്‍, പുതിയ ഗ്രില്‍, ഓട്ടോമാറ്റിക് എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാംപ്, ഫോഗ് ലാംപ്, അലോയ് വീലുകള്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, ആബിയന്റ് ഇല്യൂമിനേഷന്‍ തുടങ്ങിയ നിരവധി സവിശേഷതകള്‍ ക്രിസ്റ്റയുടെ വിവിധ മോഡലുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top