28 March Thursday

ഡാറ്റ്സന്റെ റെഡിഗോ ഗോള്‍ഡും

വെബ് ഡെസ്‌ക്‌Updated: Monday Oct 2, 2017

കൊച്ചി > ഒട്ടേറെ പുതുമകളുമായി ഡാറ്റ്സണ്‍ റെഡിഗോയുടെ പുതിയ മോഡലായ റെഡിഗോ ഗോള്‍ഡ് 1.0 ലി. പുറത്തിറങ്ങി. 3,69,737 രൂപയില്‍ തുടങ്ങുന്ന ലിമിറ്റഡ് എഡിഷന്‍ മോഡല്‍ കേരളത്തിലും വിപണിയിലെത്തി.

കൂടുതല്‍ ശക്തിയും സ്റ്റൈലും സൌകര്യവുമുള്ളതാണ് റെഡിഗോ ഗോള്‍ഡ് എന്ന് നിസാന്‍ മോട്ടോര്‍ ഇന്ത്യ മാര്‍ക്കറ്റിങ് വൈസ് പ്രസിഡന്റ് ജെറോം സെയ്ഗോട്ട് പറഞ്ഞു.  ഡ്രൈവിങ് ക്ഷമതയും ഉന്മേഷംപകരുന്ന ഇന്റീരിയറുമാണ് പുതിയ മോഡലിനുള്ളത്.

സ്വര്‍ണനിറമാര്‍ന്ന ഷേഡുകള്‍ പുതിയ മോഡലിന് വര്‍ണഭംഗിയേകുമ്പോള്‍ ഗോള്‍ഡ് തീം സീറ്റുകളാണ് അകത്തെ പ്രത്യേകത. ഗ്രേ, സില്‍വര്‍, വൈറ്റ് എന്നീ നിറങ്ങളാണുള്ളത്. ആംപിയന്റ് ലൈറ്റിങ് അപ്ളിക്കേഷനിലൂടെ യാത്രക്കാര്‍ക്ക് ക്യാബിനുള്ളില്‍ മൊബൈല്‍ഫോണ്‍വഴി അഭിരുചിക്കിണങ്ങിയ വെളിച്ചം ക്രമീകരിക്കാം. ബ്ളൂടൂത്ത് ഓഡിയോ സംവിധാനം, റിവേഴ്സ് പാര്‍ക്കിങ് സെന്‍സറുകള്‍ എന്നിവയും ഇതിലുണ്ട്. ഇന്റലിജന്റ് സ്പാര്‍ക് ഓട്ടോമേറ്റഡ് ടെക്നോളജി, 1.0 ലിറ്റര്‍ മൂന്നു സിലിന്‍ഡര്‍ ഇന്ധനക്ഷമതയുള്ള എന്‍ജിന്‍, ഫൈവ് സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ എന്നിവയും ലിമിറ്റഡ് എഡിഷനിലുണ്ട്. 185 എംഎം ആണ് ഗ്രൌണ്ട് ക്ളിയറന്‍സ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top