20 April Saturday

30 ലക്ഷം കാർ കയറ്റി അയച്ച്‌ ഹ്യുണ്ടായ് ഇന്ത്യ

വെബ് ഡെസ്‌ക്‌Updated: Saturday Feb 1, 2020


കൊച്ചി
പ്രമുഖ കാർനിർമാതാക്കളായ ഹ്യുണ്ടായ്, ഇന്ത്യയിൽനിന്ന് 30 ലക്ഷം കാർ കയറ്റുമതി ചെയ്ത്‌ റെക്കോഡ് സ്ഥാപിച്ചു. ഔറ (കയറ്റുമതി വിപണിയിൽ പേര് ​ഗ്രാൻഡ് ഐ10) എന്ന മോഡൽ കൊളംബിയയിലേക്ക് അയച്ചതോടെയാണ് കമ്പനി ഈ നേട്ടം കൈവരിച്ചത്.

ചെന്നൈ ഫാക്ടറിയിലാണ് ഈ കാർ നിർമിച്ചത്. 1999ൽ നേപ്പാളിലേക്ക് 20 സാൻട്രോ കാറുകൾ അയച്ചാണ്  കമ്പനി ഇന്ത്യയിൽ നിർമിച്ച കാറുകളുടെ കയറ്റുമതി തുടങ്ങിയത്. 2014ൽ കയറ്റുമതി 20 ലക്ഷം കടന്നു. ഇപ്പോൾ 88 രാജ്യങ്ങളിലേക്ക് കാർ കയറ്റുമതി ചെയ്യുന്നുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top