20 April Saturday

ഹോണ്ടയുടെ സ്കൂട്ടര്‍ ഗ്രാസിയ വരുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Oct 29, 2017

കൊച്ചി > ഹോണ്ടയുടെ പുതിയ സ്കൂട്ടര്‍“ഗ്രാസിയ ബുക്കിങ്  തുടങ്ങി. ഹോണ്ടയുടെ പുതിയ ഓട്ടോമാറ്റിക് സ്കൂട്ടറാണ് ഗ്രാസിയ. ഹോണ്ടയുടെ ഡീലര്‍മാര്‍വഴി  ഗ്രാസിയ ബുക്ക്ചെയ്യാം. അഡ്വാന്‍സ്ഡ് അര്‍ബന്‍ സ്കൂട്ടര്‍എന്ന ആശയവുമായി ഹോണ്ട നിര്‍മിച്ച ഗ്രാസിയ യുവതലമുറയെ ലക്ഷ്യമിട്ടാണ് പുറത്തിറക്കുന്നത്.

കഴിഞ്ഞ 16 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഹോണ്ടയുടെ രണ്ടുകോടി സ്കൂട്ടറാണ് രാജ്യത്ത് വിറ്റഴിച്ചത്. സ്കൂട്ടര്‍വിപണിയില്‍ ഒന്നാം സ്ഥാനക്കാരായ ഹോണ്ടയുടെ ആറ് മോഡലുകള്‍ നിലവില്‍ വിപണിയിലുണ്ട്. ഇതിനു പുറമെയാണ് പുതിയ സാങ്കേതിക വിദ്യയും ഫീച്ചറുകളും ഉള്‍പ്പെടുത്തി ഗ്രാസിയ പുറത്തിറക്കുന്നത്. സൌകര്യപ്രദമായ യാത്ര പ്രദാനംചെയ്യുന്നഡിസൈനും ഉന്നത ഗുണനിലവാരവും ഉറപ്പുനല്‍കുന്നതാണ് ഗ്രാസിയ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top