29 March Friday

മുഖം മിനുക്കി വാഗൺ ആർ 23ന‌് വിപണിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 16, 2019

മാരുതി സുസുക്കിയുടെ ജനപ്രീയ മോഡലായ വാഗൺ ആർ മുഖംമിനുക്കി വീണ്ടും വിപണിയിലേക്ക‌് എത്തുന്നു.  കൂടുതല് പ്രീമിയം നിലവാരത്തിലാണ് ഇത്തവണ വാഗൺ ആർ വരുന്നത‌്. ടോൾ–-ബോയ് ബോഡിയിൽ ബോക്സ് ടൈപ്പ് ഡിസൈനാണ് പുതിയ വാഗൺ ആറും പിന്തുടരുന്നത്.

ഉയർന്ന ബംമ്പർ, ക്രോമിയം സ്ട്രിപ്പിലെ വലിയ ഗ്രിൽ, പുതിയ ഹെഡ്ലൈറ്റ്, വീതിയുള്ള ഇന്റിക്കേറ്റർ, സി-–-പില്ലറിലെ ബ്ലാക്ക് ഇൻസേർട്ട്, പിന്നിലെ വെർട്ടിക്കൽ ടെയിൽലാമ്പ് എന്നിവയാണ‌് പഴയ വാഗൺ ആറിൽ നിന്നുള്ള മാറ്റങ്ങൾ. കൂടുതൽ കരുത്തുറ്റ 1.2 ലിറ്റർ കെ സീരിസ് എൻജിനും 1.0 ലിറ്റർ എൻജിനുമാണ് വാഹനത്തിന് കരുത്തേകുക. L, V, Z എന്നീ മൂന്ന് വേരിയന്റുകളുണ്ട്. L, V വേരിയന്റുകളിലാണ് 1.0 ലിറ്റർ എൻജിനുള്ളത്. ഇതിൽ V-യിൽ മാത്രമേ ഓട്ടോമാറ്റിക്കുള്ളു. 1.2 ലിറ്റർ എൻജിൻ V, Z വേരിയന്റുകളിൽ ലഭ്യമാകും.

രണ്ടിലും മാനുവൽ ഓട്ടോമാറ്റിക് വേരിയന്റുകളുണ്ട്. മാനുവൽ ട്രാൻസ്മിഷനൊപ്പം ഓട്ടോമാറ്റിക് (AGS- ഓട്ടോ ഗിയർ ഷിഫ്റ്റ്) ട്രാൻസ്മിഷനും വാഗൺ ആറിലുണ്ട്. കൂടുതല് പ്രീമിയം നിലവാരത്തിലാണ് ഇന്റീരിയർ ഒരുക്കിയിട്ടുള്ളത‌്. ഫ്ളോട്ടിങ് ഡാഷ്ബോർഡ്, മൾട്ടി ഫങ്ഷൻ സ്റ്റിയറിങ്‌ വീൽ, സ്മാർട്ട് പ്ലേ ഇൻഫോടെന്മെന്റ് സിസ്റ്റം, വലിപ്പം കുറഞ്ഞ ഗിയർ ലിവർ എന്നിവയാണ് ഇന്റീരിയറിലെ പ്രധാന മാറ്റങ്ങൾ. വലുപ്പം കൂടിയതിനാൽ യാത്രക്കാർക്ക് കൂടുതൽ സ്ഥലസൗകര്യവും വാഹനത്തിനുള്ളിൽ ലഭിക്കും. ഡ്രൈവർ രക്ഷയ്ക്കായി  എയർബാഗ്, എബിഎസ്, ഇബിഡി, ഫ്രണ്ട് സീറ്റ് ബെൽറ്റ് റിമൈൻഡർ, സ്പീഡ് അലർട് സിസ്റ്റം, റിയർ പാർക്കിങ് സെൻസർ എന്നിവ സ്റ്റാന്റേർഡ് ഫീച്ചറുകളാണ്.

4.5 ലക്ഷം രൂപ മുതൽ 6 ലക്ഷം വരെ‌ ആയിരിക്കും പുതിയ വാഗൺ ആറിന്റെ എക്സ്ഷോറൂം വിലയെന്നാണ് സൂചനകൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top