19 April Friday

പരിഷ്കരിച്ച "ഹെക്സ'യുമായി ടാറ്റ മോട്ടോഴ്സ്; വില 12.99 ലക്ഷം മുതൽ

വെബ് ഡെസ്‌ക്‌Updated: Saturday Mar 2, 2019

കൊച്ചി> പ്രീമിയം സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ഹെക്സയുടെ പരിഷ്കരിച്ച പതിപ്പ് ടാറ്റ മോട്ടോഴ്സ് അവതരിപ്പിച്ചു. ആൻഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി സഹിതമുള്ള, ഹർമാൻ നിർമിത ഏഴ് ഇഞ്ച് ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനത്തിൽ പുതുതലമുറ സാങ്കേതികവിദ്യയാണ് 2019 ഹെക്സയിൽ ടാറ്റ മോട്ടോഴ്സ് ലഭ്യമാക്കുന്നത്. 12.99 ലക്ഷം മുതലാണ‌് ഡൽഹിയിലെ ഷോറൂം വില.

ഉപയോക്താക്കൾക്കു മികച്ച ഡ്രൈവിങ് അനുഭവം പ്രദാനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണു കമ്പനി 2019 ഹെക്സ അവതരിപ്പിക്കുന്നത‌്. പരിഷ്കരിച്ച ഹെക്സയുടെ ഓട്ടമാറ്റിക് ട്രാൻസ്മിഷൻ, ഓൾ വീൽ ഡ്രൈവ് ലേ ഔട്ട് വകഭേദങ്ങളിൽ ഡയമണ്ട് കട്ട് അലോയ് വീലും ടാറ്റ മോട്ടോഴ്സ് ലഭ്യമാക്കുന്നു. മാനുവൽ ട്രാൻസ്മിഷൻ പതിപ്പുകളിൽ ചാർക്കോൾ ഗ്രേ നിറമുള്ള അലോയ് വീലുകളാണ് നൽകിയിട്ടുള്ളത‌്.

അഞ്ചു നിറങ്ങളിൽ വിൽപ്പനയ്ക്കുള്ള 2019 ഹെക്സയിൽ ഇൻഫിനിറ്റി ബ്ലാക്കും ടൈറ്റാനിയം ഗ്രേ എന്നീ നിറത്തിലുള്ള റൂഫും ലഭ്യമാണ്:


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top