25 April Thursday

വിദ്യാർഥികൾക്ക്‌ പരിശീലന പരിപാടിയുമായി എംജി മോട്ടോർ

വെബ് ഡെസ്‌ക്‌Updated: Thursday May 21, 2020


തിരുവനന്തപുരം
മുൻനിര കാർനിർമാതാക്കളായ എംജി മോട്ടോർ ഇന്ത്യ വിദ്യാർഥികൾക്കുവേണ്ടി പരിശീലനപരിപാടി ആവിഷ്‌കരിച്ചു. വിപണി കേന്ദ്രീകൃത പരിപാടി, വിദ്യാർഥികളെ ഭാവിയിലേക്ക് സുസജ്ജരാക്കും. 200 പേർക്കാണ് ആദ്യം പരിശീലനം നൽകുക.  വിദ്യാർഥികൾക്ക്‌ അവരുടെ കരിയർ സാധ്യതകൾ വർധിപ്പിക്കാനുതകുന്ന കഴിവുകൾ ലഭ്യമാക്കും. പകരം യുവാക്കളുടെ സൃഷ്ടിപരവും നൂതനവുമായ ആശയങ്ങൾ പ്രയോജനപ്പെടുത്താൻ എംജി മോട്ടോറിന് അവസരം ലഭിക്കും.

ഉന്നതപഠനത്തിന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്‌കോളർഷിപ്പും ലഭിക്കും. പ്രഗത്ഭരായ ഒരു യുവതലമുറയെ സൃഷ്ടിക്കാൻ എംജി നർച്ചർ പ്രോഗ്രാമിന് കഴിയുമെന്ന് എംജി മോട്ടോർ ഇന്ത്യ മാനേജിങ്‌ ഡയറക്ടർ രാജീവ് ഛബ പറഞ്ഞു. എംജി ബ്രിഡ്ജ് എന്ന പേരിൽ ബ്രിട്ടനും ഇന്ത്യയും തമ്മിലുള്ള ക്രോസ് കൾച്ചറൽ എക്‌സ്‌ചേഞ്ച് പ്രോഗ്രാമും എംജി മോട്ടോർ ഇന്ത്യ ആരംഭിച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top