03 July Thursday

മെഴ്‌സിഡസ് ബെന്‍സ് ഇലക്ട്രിക് കാര്‍ ഇന്ത്യയില്‍

വെബ് ഡെസ്‌ക്‌Updated: Thursday Jan 16, 2020


കൊച്ചി
ആഡംബര കാർ നിർമാതാക്കളായ മെഴ്‌സിഡെസ് ബെൻസ് ഇന്ത്യയിൽ ഇലക്ട്രിക് കാർ അവതരിപ്പിച്ചു. പൂണെ ഫാക്ടറിയിൽ മെഴ്‌സിഡസ്‌ ബെൻസ്‌ ഇന്ത്യ  എംഡിയും സിഇഒയുമായ മാർട്ടിൻ ഷ്വെൻകും വിപണന വിഭാഗം വൈസ് പ്രസിഡന്റ് സന്തോഷ് അയ്യരും ചേർന്നാണ് പുതിയ മോഡൽ അവതരിപ്പിച്ചത്. ഈ നിരയിൽ ആദ്യത്തേത്‌ ഏപ്രിലിൽ വിപണിയിലെത്തും.


 

ഈ സമ്പൂര്‍ണ ഇലക്ട്രിക് വാഹനം മികച്ച ഡ്രൈവിങ് അനുഭവവും സുരക്ഷയും ലഭ്യമാക്കുമെന്നും ഇതിലെ  7.4 കിലോവാട്ട് ഔട്ട്പുട്ട് ഉള്ള വാട്ടർകൂൾഡ്‌ ഓൺ ബോർഡ് ചാർജർവഴി എ സി ചാർജിങ് വീടുകളിലും പബ്ലിക് ചാർജിങ്  സ്റ്റേഷനുകളിലും സാധ്യമാക്കുമെന്നും നിർമാതാക്കൾ അവകാശപ്പെടുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top