26 April Friday

മാരുതി സുസുക്കി ബിഎസ് 6 സിഎന്‍ജി സൂപ്പര്‍ കാരി വിപണിയില്‍

വെബ് ഡെസ്‌ക്‌Updated: Tuesday Nov 10, 2020


കൊച്ചി
മാരുതി സുസുക്കി  ബിഎസ് -6 നിലവാരത്തിലുള്ള എസ് -സിഎൻജി സൂപ്പർ കാരി വാണിജ്യ വാഹനം അവതരിപ്പിച്ചു. നാല് -സിലിൻഡറുള്ള സൂപ്പർ കാരി എൻജിൻ 6000 ആർപിഎമ്മിൽ 48 കിലോവാട്ട് ശക്തിയും 3000 ആർപിഎമ്മിൽ 85 എൻഎം ടോർക്കും നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. സിഎൻജിക്കൊപ്പം അഞ്ച് ലിറ്റർ പെട്രോൾ ടാങ്കുമുള്ള ഈ മിനി ട്രക്ക് വാണിജ്യ വാഹനത്തിൽ പാർക്കിങ് സെൻസർ, സീറ്റ് ബെൽറ്റ് റിമൈൻഡർ, ലോക്ക് ചെയ്യാവുന്ന ഗ്ലൗവ് ബോക്‌സ്, മികച്ച ലോഡിങ് ഡെക്ക് തുടങ്ങിയ സുരക്ഷാ സൗകര്യങ്ങളുമുണ്ട്. 

രാജ്യത്തെ 350 ഓളം വരുന്ന വാണിജ്യ വാഹന വിതരണ ശൃംഖലയിലൂടെ മാരുതി സുസുക്കി ഇതിനകം 56,000 സൂപ്പർ കാരി മിനി ട്രക്ക് വിറ്റഴിച്ചിട്ടുണ്ട്. 

ചെറുകിട വാണിജ്യ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് സൂപ്പർ കാരി രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും  ബിഎസ്- 6ലേക്കുള്ള മാറ്റം  ഈ വാഹനത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും മാരുതി സുസുക്കി ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിങ് -സെയിൽസ്) ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. സൂപ്പർ കാരി ബിഎസ് 6 സിഎൻജിയുടെ ഡൽഹി എക്സ് ഷോറൂം വില 507,000 രൂപയാണ്.  -
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top