23 April Tuesday

ഗ്രാൻഡ് വിറ്റാരയുടെ 
തിരിച്ചുവരവ്

സുരേഷ് നാരായണൻUpdated: Wednesday Jul 27, 2022


നീണ്ട ഒരിടവേളയ്‌ക്കുശേഷം മാരുതി സുസുകി ഗ്രാൻഡ് വിറ്റാര തിരിച്ചുവരുന്നു! ഇന്ധനക്ഷമതയായിരുന്നു പഴയ വിറ്റാരയെക്കുറിച്ച് ഉണ്ടായിരുന്ന ഒരൊറ്റ പരാതി. എസ്‌യു‌വി സെഗ്‌മെന്റിൽ ഏറ്റവും കൂടിയ ഇന്ധനക്ഷമത അവകാശപ്പെട്ടുകൊണ്ടാണ് വിറ്റാരയുടെ വരവ്! ഇന്റലിജെന്റ്‌ ഇലക്ട്രിക് ഹൈബ്രിഡ് എൻജിനാണ് വിപ്ലവകരമായ ഇന്ധനക്ഷമതയ്ക്ക് ആധാരം. എനർജി റീജനറേഷൻ ഉള്ള സെൽഫ് ചാർജിങ് ഹൈബ്രിഡ് ഇലക്ട്രിക് വാഹനമാണ് പുതിയ ഗ്രാൻഡ് വിറ്റാര. ഇ‌വി, ഇക്കോ, പവർ, നോർമൽ എന്നീ ഡ്രൈവ് മോഡുകൾ ഉള്ള 1.5 ലിറ്റർ പെട്രോൾ എൻജിന്റെ ഇന്ധനക്ഷമത 27.97 കിലോമീറ്റർ പ്രതി ലിറ്റർ ആണെന്നാണ് മാരുതി അവകാശപ്പെടുന്നത്.


 

ഓട്ടോ, സ്പോർട്ട്‌, സ്നോ, ലോക്ക് എന്നീ ഓഫ് റോഡ് കഴിവുകൾ ഉള്ള ‘ഓൾ ഗ്രിപ്പ്’ ഫീച്ചറാണ് വിറ്റാരയുടെ മറ്റൊരു പ്രത്യേകത. എച്ച്‌ഡി ഡിസ്‌പ്ലേ ഉള്ള 9 ഇഞ്ച് സ്മാർട്ട് പ്ലേ പ്രോ പ്ലസ് ഇൻഫോടൈൻമെന്റ്‌ സിസ്റ്റം, മുഴുവനായും ഡിജിറ്റൽ ഇൻസ്ട്രമെന്റ്‌ ക്ലസ്ടർ, കളർ ഹെയഡ്സ് ഉപ് ഡിസ്‌പ്ലേ, നെക്സ്റ്റ് ജെൻ സുസുകി കണക്ട് നാൽപ്പതിൽപ്പരം കണക്‍റ്റഡ് ഫീച്ചറുകളാണ് വിറ്റാര ഓഫർ ചെയ്യുന്നത്. നെക്സയുടെ സിഗ്‌നേചർ ഡിസൈൻ ലാംഗ്വേജ് ആയ ‘ക്രാഫ്റ്റഡ് ഫ്യൂച്ചറിസം' ആസ്പദമാക്കിയാണ് വിറ്റാര ഡിസൈൻ ചെയ്തിരിക്കുന്നത്. തിളക്കമുള്ള കറുത്ത ക്രോം ഗ്രിൽ, 3 എലമെന്റ്‌ ഉള്ള എൽ‌ഇ‌ഡി ഡി‌ആർ‌എൽ, 3 എലമെന്റ്‌ ഉള്ള സ്വീപ്പിങ് എൽ‌ഇ‌ഡി ടെയ്ൽ ലാമ്പ് മുതലായവ പുറംകാഴ്‌ചയ്ക്ക് പ്രീമിയം ലുക്ക് കൊടുക്കുന്നു.  


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top