20 April Saturday

മലപ്പുറത്തെ ആവേശത്തിലാഴ്ത്തി 'ഓഫ് റോഡ് ജംബൂരി'; അണിനിരന്നത് 45 ജീപ്പുകള്‍

വെബ് ഡെസ്‌ക്‌Updated: Monday Jan 14, 2019

വേങ്ങര > സാഹസിക കാറോട്ടമത്സരത്തിന്റെ പുത്തന്‍ വിസ്മയങ്ങള്‍ തീര്‍ത്ത് ഓഫ് റോഡ് ജംബൂരി. കൃത്രിമമായി നിര്‍മിച്ച കുന്നും കുഴിയും ചളിയും തീര്‍ത്ത പാതയിലുടെയുള്ള വാഹനങ്ങളുടെ  കുതിച്ചോട്ടത്തെ മലപ്പുറത്തെ ജനങ്ങള്‍ ആരവത്തോടെ സ്വീകരിച്ചു. ജില്ലാ ടൂറിസം വകുപ്പും ജീപ്പേഴ്‌സ് ക്ലബ്ബ് മലപ്പുറവും  റനിഗഡ് ക്ലബ്ബും സംയുക്തമായാണ് മത്സരം സംഘടിപ്പിച്ചത്. കൂരിയാട് ദേശീയപാതക്കരികെ വയലിലായിരുന്നു കൃത്രിമമായി പാത ഒരുക്കി മത്സരം സംഘടിപ്പിച്ചത്.

അരുണാചലില്‍ വെച്ച് കാറോട്ട മത്സരത്തിനിടെ അപകടത്തില്‍പ്പെട്ട് പരിക്കേറ്റ കെ പി ജിനീഷ് എന്ന ജിത്തുവിനെ സഹായിക്കാനാണ് ' ഓഫ് റോഡ് ജംബൂരി' സംഘടിപ്പിച്ചത്. വടകര സ്വദേശി കെ പി ജിനീഷ് കഴിഞ്ഞ മാസം 18 നാണ് അപകടത്തില്‍പ്പെട്ടത്.

രാവിലെ ആരംഭിച്ച മത്സരത്തില്‍ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നായി 45 ജീപ്പുകള്‍ പങ്കെടുത്തു.  പെട്രോള്‍ വിഭാഗത്തില്‍  അതുല്‍ തോമസ് കോതമംഗലം വിജയിയായി. സുനില്‍ കോഴിക്കോട് ഒന്നാം റണ്ണര്‍ അപ്പും, ആദര്‍ശ് എബ്രഹാം മണ്ണാര്‍ക്കാട് രണ്ടാം റണ്ണര്‍ അപ്പും ആയി.

ഡീസല്‍ വിഭാഗത്തില്‍ ഫഹദ് രാജീവ് ലാല്‍ വിജയിയായി 'അതുല്‍ തോമസ് രണ്ടും, നിഖില്‍ വര്‍ഗീസ് ചാലക്കുടി മൂന്നും സ്ഥാനങ്ങള്‍ നേടി.

ഓപ്പണ്‍ വിഭാഗത്തില്‍ ഫഹദ് രാജീവ് ലാല്‍ (വിന്നര്‍), രഞ്ജിത് ബാബു (ഒന്നാം റണ്ണര്‍ അപ്പ്), അതുല്‍ തോമസ് (രണ്ടാം റണ്ണര്‍ അപ്പ്) എന്നിവര്‍ വിജയികളായി. മത്സരത്തിന് കെ പി എ മുഹമ്മദ് റജീഷ്, കോയ അല്‍ത്താനി എന്നിവര്‍ നേതൃത്വം നല്‍കി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top